ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്.
ടെര്‍മിനല്‍ ഒന്നിന് മുന്നിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി.
വ്യക്തിവൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. രമേഷും രാമകൃഷ്ണയും തുംകൂര്‍ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്.
ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.