Celebrities

‘ഇനി പുതിയ നേതൃത്വം വരും, ഭം​ഗിയായിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും’; ആ സൂപ്പർ താരങ്ങൾക്ക് അമ്മ വേണ്ടെന്ന് ഇടവേള ബാബു | actor-edavela-babu-open-up

ലാലേട്ടൻ കംഫർട്ടബിലിറ്റിയുടെ ആളാണ്

രാജിവെക്കുന്നതാണ് ശരിയെന്ന് തോന്നിയതുകൊണ്ടാകാം മോഹൻലാൽ അടക്കമുള്ളവർ ആ തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടവേള ബാബു. എന്നെ അദ്ദേഹം വിളിച്ചിരുന്നു. ചേട്ടന് യുക്തമാണെന്ന് തോന്നുന്ന തീരുമാനത്തിലെത്താനാണ് ഞാൻ പറഞ്ഞത്. എല്ലാവരും ഒരുമിച്ച് അറ്റാക്ക് ചെയ്യുന്നുവെന്ന സംഭവം വന്നപ്പോൾ എന്തിനാണ്… എന്ന് തോന്നിക്കാണും. മോഹൻലാലിനോ മമ്മൂട്ടിക്കോ അമ്മ വേണ്ട. പക്ഷെ അവരെ അമ്മയ്ക്ക് ആവശ്യമാണ് എന്നും ഇടവേള ബാബു പറഞ്ഞു.

ഇനി പുതിയ നേതൃത്വം വരും. ഭം​ഗിയായിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. ലാലേട്ടൻ കംഫർട്ടബിലിറ്റിയുടെ ആളാണ്. പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ താൽപര്യമില്ലാത്തയാളാണ്. എല്ലാവരും സന്തോഷത്തിലിരിക്കണം എന്നാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. പിന്നെ സന്തോഷമില്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ എന്തിനാണ് ഞാൻ ഈ കുരിശ് ചുമക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നില്ലേ… ലാലേട്ടൻ എന്ത് പ്രതിസന്ധിയിലും നിൽക്കുന്നയാളാണ്.

അതിനൊപ്പം കംഫർട്ടബിലിറ്റി എന്നൊരു കാര്യം കൂടി അ​ദ്ദേഹത്തിന് ആ​ഗ്രഹമുണ്ടെന്നും നടൻ പറഞ്ഞു. വിടവാങ്ങൽ പ്രസം​ഗത്തിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. എനിക്ക് അമ്മയിൽ നിന്നും ഒരു വിഷമമേയുള്ളുവെന്ന്… അതിപ്പോഴുമുണ്ട്. പ്രശ്നങ്ങൾ വരുമ്പോൾ എല്ലാവരും ഓടി ഒളിക്കുകയല്ല വേണ്ടത്. അതിനെ നേരിടാനും അതിന് നേതൃത്വം കൊടുക്കുന്നവർക്ക് പരിപൂർണ്ണ പിന്തുണ കൊടുക്കുകയുമാണ് വേണ്ടത്. അത് പലപ്പോഴും ഉണ്ടായിട്ടില്ലെന്ന് ലാലേട്ടനും തോന്നിക്കാണും.

ഇനി ഞാൻ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരില്ല. പക്ഷെ അമ്മയ്ക്കായി എന്ത് സഹായവുമായി ഞാനുണ്ടാകും. പിന്നെ സ്ത്രീകൾക്ക് നേതൃസ്ഥാനത്തേക്ക് വരാം. സ്ഥനമൊഴിഞ്ഞശേഷവും എല്ലാവരും എന്നെ തന്നെയാണ് വിളിക്കുന്നത്. ആളുകൾ അവരുടെ ആശങ്കകൾ അടക്കം പങ്കുവെക്കുന്നുമുണ്ട്. അത് ബന്ധപ്പെട്ടവരിലേക്ക് ഞാൻ എത്തിക്കുന്നുമുണ്ട്.

പിന്നെ ചിലരെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെ ചില എയിമുകൾ വെച്ച് കളികൾ നടന്നിട്ടുണ്ട്. അതിനുള്ള ഉദ്ദേശങ്ങൾ കുറേക്കാലമായിട്ടുണ്ട്. അതിന്റെ ഭാ​ഗമായി കീ പോസ്റ്റിലിരുന്ന എല്ലാവർക്കും അടി തരുന്നുണ്ട് ഇപ്പോൾ. അതുപോലെ​ ​​ഹേമ കമ്മിറ്റി എന്നെ വിളിച്ചിട്ടില്ല. അമ്മയിൽ നിന്നും അധികം സ്ത്രീകളെ വിളിച്ചിട്ടുമില്ല.

അമ്മയിലെ അം​ഗങ്ങളിൽ പത്ത് പേര് പോലും മൊഴി കൊടുത്തിട്ടുണ്ടാവില്ല. അമ്മയിൽ കൂടുതൽ സ്ത്രീകളാണ്. പക്ഷെ അവരുടെ മൊഴി എടുത്തില്ല. അമ്മ എന്ന സംഘടന നിലനിൽക്കണമെന്ന് തന്നെയാണ് തന്റെ ആ​ഗ്രഹമെന്നും ഇടവേള ബാബു പറഞ്ഞു.

content highlight: actor-edavela-babu-open-up