Thiruvananthapuram

എതിരാളിയെ കുത്തി മറിക്കാന്‍ കൊമ്പന്‍സ്: കരുത്തു കൂട്ടാന്‍ ഇനി പരിശീലനം ഗോവയില്‍ / Compensate to beat the opponent: training in Goa to increase strength

ബ്രസീലിയന്‍ താരങ്ങള്‍ കൊമ്പന്‍സിന്റെ കൊമ്പ്‌

കേരളം ഫുട്‌ബോളിന്റെ മായാ ലോകത്തെ സ്വപ്‌നം കാണാന്‍ തുടങ്ങിക്കഴിഞ്ഞു. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നതോടെ കേരളത്തിന്റെ ജൈത്രയാത്രയും തുടങ്ങും. ഇതിനൊപ്പം തെക്കന്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയായ തിരുവനന്തപുരം കൊമ്പന്‍സ് തയ്യാറെടുക്കുകയാണ്. ഡ്രിബ്ലിംഗിലും ഫിനിഷിംഗിലും ഹെഡ്ഡറിലൂടെയുമൊക്കെ എതിരളികളെ കുത്തി മറിക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ കരുത്തു കൂട്ടണം.

അതിനു വേണ്ടിയുള്ള മികച്ച പരിശീലനത്തിനും സൗഹൃദ മത്സരങ്ങള്‍ക്കുമായി ടീം ഗോവയിലേക്ക് തിരിച്ചു. അടുത്തമാസം പത്തിന് കാലിക്കറ്റ് എഫ്.സിയുമായാണ് കൊമ്പന്‍സിന്റെ ആദ്യമല്‍സരം. ജി.വി രാജ സ്‌പോര്‍ട്ടസ് സ്‌കൂള്‍ മൈതാനത്ത് ബ്രസീല്‍ കോച്ച് സെര്‍ജിയോ അലക്‌സാന്ദ്രേയുടെ ശിക്ഷണത്തിലായിരുന്നു ഇതുവരെയും പരീശനം നടന്നത്.

ബ്രസീലിയന്‍ രണ്ടാം ഡിവിഷനില്‍ കളിച്ചിട്ടുള്ള പാട്രിക് മോത്ത, ഓട്ടേമേര്‍ ബിസ്‌പോ, ഡേവി കുനിന്‍, റെനന്‍ ജനവാരിയോ, മാര്‍ക്കോസ് വൈല്‍ഡര്‍, ഗോളി മൈക്കേല്‍ അമേരികോ എന്നീ ബ്രസീല്‍താരങ്ങള്‍ കൊമ്പന്‍സിന് കരുത്തുപകരുന്നത്. മുന്‍ ഇന്ത്യന്‍താരവും ചെന്നൈയിന്‍ എഫ്.സി ബി ടീമിന്റെ മുഖ്യപരിശീലകനുമായ കാളി അലാവുദ്ദീനാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ഇന്ത്യയ്ക്കു വേണ്ടി ലോകകപ്പ് യോഗ്യതാ മല്‍സരം കളിച്ചിട്ടുള്ള ദേശീയ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായിരുന്ന ബാലാജി നരസിംഹനാണ് ഗോള്‍ കീപ്പിങ് കോച്ച്.

മലയാളികളായ യുവകളിക്കാര്‍ക്കൊപ്പം മിസോറം, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്ന് ഉള്‍പ്പടെ ഐ.എസ്.എല്‍ താരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടീം. ഇനി ഇവരുടെ വിദഗ്ധ പരിശീലനം ഗോവയില്‍ നടക്കും. ഗോവയില്‍ നിന്ന് നേരെ കോഴിക്കോടെത്തുന്ന കൊമ്പന്‍സ് അടുത്തമാസം പത്തിന് ആദ്യമല്‍സരത്തില്‍ കാലിക്കറ്റ് എഫ്.സിയെ നേരിടും.

CONTENT HIGHLIGHTS; Compensate to beat the opponent: training in Goa to increase strength

Latest News