തിരുവനന്തപുരം: എം മുകേഷ് എംഎല്‍എയുടെ രാജി വിഷയത്തില്‍ പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍. നോ കമന്‍റ്സ് എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞു. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാൻ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. തെറ്റിനെതിരേ നിലപാടുകള്‍ സ്വീകരിക്കണം. പക്ഷേ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്നതിനെപ്പറ്റി കൂടി ചിന്തിച്ചുവേണം അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണര്‍ത്താന്‍ അവര്‍ക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നയരൂപീകരണ കമ്മിറ്റിയില്‍ മുകേഷ് തുടരുന്നതില്‍ വിചിത്ര ന്യായീകരണം മന്ത്രി നടത്തി. 11 പേരുടേത് നയരൂപീകരണ കമ്മിറ്റി അല്ല. അതിന്റെ പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രം. നയം രൂപീകരിക്കേണ്ടത് സര്‍ക്കാരും മന്ത്രിസഭയും എന്നായിരുന്നു വിചിത്ര ന്യായീകരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് സിനിമ മേഖലയില്‍ അടിമുടി മാറ്റമുണ്ടായെന്നും സജി ചെറിയാന്‍ പറഞ്ഞു. ആരെയും കുറിച്ച് എന്തും പറയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു.
അത് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
















