തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയരുന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. സജി ചെറിയാനെ എനിക്കൊരുപാട് ഇഷ്ടമാണ്. സജി ചെറിയാൻ വിവാദങ്ങൾ കൊണ്ട് പ്രശസ്തനെന്നും ഇനി കൂടുതൽ വിവാദങ്ങളിൽ ചെറിയാൻ പെടാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ദിവാകരന്റെ പരാമര്‍ശം. ‘സജി ചെറിയാന്‍ ഇപ്പോള്‍ വിവാദങ്ങള്‍കൊണ്ട് വളരെ പ്രശസ്തനാണ്. അതിലൊന്നും കുലുങ്ങാതെ നില്‍ക്കുന്ന സജി ചെറിയാനെ എനിക്ക് ഇഷ്ടമാണ്. ചുമ്മാ പറയട്ടെന്നേ, അതിനൊന്നും തലകൊടുക്കണ്ട മറുപടി പറയുകയും വേണ്ട’, എന്നായിരുന്നു പരാമര്‍ശം.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമ കേസുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ വിവാദങ്ങളൊക്കെ കാലം തെളിയിക്കട്ടെയെന്ന് ദിവാകരന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ മതിയോ സിനിമ എന്ന ചോദ്യമാണ് സര്‍ക്കാരിന് മുന്നില്‍ വന്നത്. ഇങ്ങനെ പോയാല്‍ പോര, വളരെ വ്യത്യസ്തമായ കേരളത്തിന്റെ സാംസ്‌കാരികമായ പാരമ്പര്യം അനുസരിച്ചുള്ള എല്ലാ സമീപനങ്ങളും സിനിമ ലോകത്ത് വേണം. സിനിമാ മേഖല ചിട്ടപ്പെടുത്തി എടുക്കുക എന്നുള്ള സര്‍ക്കാരിന്റെ സദുദ്ദേശത്തെയാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.