മലയാള സിനിമ ഇപ്പോൾ വലിയ പ്രതിസന്ധിഘട്ടത്തിൽ നിലനിൽക്കുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതോടെ പലരുടെയും പോയ്മുഖങ്ങൾ പുറത്തേക്ക് വന്നു എന്ന് പറയുന്നതാണ് സത്യം. പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴും എന്ന് പറഞ്ഞത് ഏകദേശം സത്യമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.. ഇതിനോടകം ഹേമ കമ്മീഷൻ റിപ്പോർട്ടും ആയി ബന്ധപെട്ടു പല വാർത്തകളും പുറത്തു വരികയും ചെയ്തു. ഈ സാഹചര്യത്തിൽ പണ്ടൊരിക്കൽ നടി കെപിഎസി ലളിത നടനായ അടൂർ ഭാസിയുടെ സ്വഭാവത്തെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിൽ നിന്നും എന്നാണ് താരം സംസാരിച്ചിരുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.. കെപിഎസി ലളിത പറയുന്നത് ഇങ്ങനെ..
” ഒരു ദിവസം രാത്രി എട്ടരയായപ്പോൾ അടൂർ ഭാസി എന്റെ വീട്ടിൽ വന്നു. വീട്ടിൽ നിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെ തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം അവിടെ ഇരുന്ന് തുടരുകയാണ്. ഇടയ്ക്ക് തുണിയൊക്കെ ഉരിഞ്ഞു പോകുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് എന്നോട് പറയുകയാണ്. ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എന്റെ കാറ് ലളിതാമ്മയ്ക്ക് തരാം. ഞങ്ങൾ നേരം വെളുക്കുന്നതു വരെ മുറ്റത്ത് തന്നെ നിന്നു.
അങ്ങേര് പറയുന്നത് എന്താണെന്ന് വച്ചാൽ ഞാനങ്ങേരേ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്കു തരും. അവിടെയുള്ള അയാളുടെ വീട്ടിൽ താമസിക്കാം.. യാത്ര ചെയ്യാൻ കറുണ്ടാകും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല എന്തിനാ കല്യാണം.?
നമുക്കങ്ങിനെ സുഖമായിക്കഴിയാം. ഞാൻ നിന്നെ ഇങ്ങനെ കൊണ്ടു നടക്കുമെന്ന് .
ഒടുവിൽ വീട്ടിൽ നിന്ന് അദ്ദേഹത്തെ കൊണ്ടുപോകുവാൻ നടൻ ബഹദൂറിന്റെ സഹായം തേടുകയാണ് ചെയ്തത്. അദ്ദേഹം വന്ന്
അടൂർ ഭാസിയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ”
Story Highlights ; KPAC Lalitha and Adoor Bhasi