മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് മീരാ ജാസ്മിൻ. വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ താരം ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം ലഭിച്ചിരുന്നത്. ഇപ്പോൾ പാലും പഴവും എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഈ ചിത്രം പുറത്ത് വന്നതോടെ വലിയ സ്വീകാര്യത താരത്തിന് വീണ്ടും ലഭിക്കുന്നുണ്ട്. അതിമനോഹരമായ രീതിയിൽ തന്നെ താരമീ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് എല്ലാവരും പറയുകയും ചെയ്യുന്നു.
ഈ ചിത്രത്തിന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ താരമെത്തുകയും ചെയ്തിരുന്നു. ഈ അഭിമുഖങ്ങളിലൊക്കെ താരം പറയുന്ന ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. മലയാള സിനിമയിലെ ചില താരങ്ങളെ കുറിച്ചൊക്കെയാണ് താരം പറയുന്നത്. ഓരോ താരങ്ങളോടും തന്റെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളെ കുറിച്ച് വളരെ വ്യക്തമായ രീതിയിൽ തന്നെ താരം സംസാരിക്കുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ആക്കി മാറ്റിയിരിക്കുന്നത്. നടൻ മമ്മൂട്ടിയോടും മോഹൻലാലിനോടും തനിക്ക് തോന്നിയ രീതിയെ കുറിച്ചാണ് മീരാ ജാസ്മിൻ സംസാരിക്കുന്നത്.
” മമ്മൂക്കയോട് എനിക്ക് മറ്റൊരു ഇഷ്ടമായിരുന്നു, വാത്സല്യം അമരം ഒക്കെ കാണുമ്പോൾ ഒരു പ്രൊട്ടക്ഷൻ ഫീൽ ആണ് തോന്നുന്നത്. ഒരു വലിയേട്ടൻ ഫീൽ ആണ് അത്. അത് വേറെ ഒരു അഫെക്ഷൻ ആയിരുന്നു. എനിക്ക് മനസ്സിൽ ഒരു ലവർ ആണെന്ന് തോന്നലായിരുന്നു ലാലേട്ടനോട് തോന്നിയത്, ” എന്നാണ് മീരാ ജാസ്മിൻ പറയുന്നത്. മീരയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
Story Highlights ; Meera jasmin and Mohanlal