Celebrities

‘ഡയറക്ടറുടെ ഭാഗത്ത് നിന്നും എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്’: അനുമോള്‍-Anumol

പുള്ളിക്കാരന്റെ വൈഫ് ആ സീരിയലില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു

സീരിയലിലൂടെയും സ്‌കിറ്റുകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനുമോള്‍. ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന ടിവി ഷോയിലൂടെയാണ് അനുമോള്‍ ഏറെ പ്രശസ്തി നേടിയത്. ഇപ്പോള്‍ ഇതാ തനിക്കും അഭിനയരംഗത്ത് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് താരം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അനുമോള്‍ തുറന്നു പറഞ്ഞത്.

അനുമോളുടെ വാക്കുകള്‍ ഇങ്ങനെ;

‘ഒരു സമയത്ത് ഞാന്‍ നാല്, അഞ്ച് സീരിയല്‍ വരെ ഒരുമിച്ച് ചെയ്യുമായിരുന്നു. ഓടി നടന്നാണ് ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഏഷ്യാനെറ്റിലെ ഒരു സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് രാവിലെ മുതല്‍ രാത്രി വരെ ഫുള്‍ സീന്‍ ആയിരുന്നു. ഒരു സമയത്ത് ഉച്ച ആയപ്പോള്‍ ഞാന്‍ അസോസിയേറ്റ് പയ്യനോട് ചോദിച്ചു, ഫുഡ് കഴിച്ചോട്ടെ എന്ന്. അപ്പോള്‍ പറഞ്ഞു.. ഫുഡ് കഴിച്ചോളൂ, ബ്രേക്ക് കഴിഞ്ഞിട്ട് അനുവിന് സീന്‍ ഉള്ളു എന്ന്. ഞാന്‍ ഫുഡ് എടുത്ത് കഴിച്ചു. ആളുടെ പേരും ഒന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആ സീരിയലിന്റെ ഡയറക്ടര്‍ വന്നിട്ട് അനു എവിടെ എന്ന് ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ആരോ പറഞ്ഞു ഫുഡ് കഴിക്കുവാണെന്ന്. ഉടനെ ആ ഡയറക്ടര്‍ ഒരു വലിയ തെറി വിളിച്ചു.

ഫുഡ് കഴിക്കുന്നോ.. ഇത് കഴിക്കാന്‍ ആണോ വന്നത് എന്നൊക്കെ എന്നോട് ചോദിച്ചു. രണ്ടു മൂന്നു വര്‍ഷം മുന്നേയുള്ള കാര്യമാണിത്. എനിക്കറിയില്ല.. കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുനീരു മൊത്തം ആ പാത്രത്തില്‍ വീണു. ഈ സംഭവം കഴിഞ്ഞു ഈ പുള്ളിക്കാരന്‍ വന്ന് എന്നോട് സോറി പറഞ്ഞു. മോളെ സോറി..എന്നൊക്കെ. സോറി പറഞ്ഞിട്ട് എന്താണ്.. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ചാണ്.. ആള്‍ക്കാരുടെ മുന്നില്‍വച്ച് എന്നല്ല, ഒരാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല.’

‘പുള്ളിക്കാരന്റെ വൈഫ് ആ സീരിയലില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. പുള്ളിക്കാരിക്ക് ഒന്നും പറയാന്‍ പറ്റില്ലായിരുന്നു ആ സമയത്ത്. പിന്നീട് ഞാന്‍ സീരിയല്‍ നിര്‍ത്തി. പെയ്‌മെന്റ് കുറവായിരുന്നു. സീരിയല്‍ മൊത്തത്തില്‍ ഞാന്‍ നിര്‍ത്തി. എനിക്ക് പറ്റുന്നില്ലായിരുന്നു. തെറി കേള്‍ക്കണം, കൊണ്ടാക്കത്തില്ല.. അപ്പോള്‍ എനിക്ക് വാശിയായി, തിരുവനന്തപുരത്ത് ഒരു വീട് വെയ്ക്കണം എന്നൊക്കെ. അങ്ങനെയാണ് ഞാന്‍ തിരുവനന്തപുരത്ത് വീട് വെച്ചതും കാര്‍ മേടിച്ചതും എല്ലാം.’, അനുമോള്‍ പറഞ്ഞു.

STORY HIGHLIGHTS: Anumol about her bad experience