നേപ്പാളിലെ പശുപതിനാഥ് ക്ഷേത്ര ദർശനം ഒരു മനോഹരമായ കാഴ്ച തന്നെയാണ്. കാഠ്മണ്ഡു സിറ്റി സെൻ്ററിൽ നിന്നും ,10 കി.മീ. ദൂരമുണ്ട്ബൗദ്ധനാഥിലേക്ക്. ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ പുണ്യസ്ഥലമാണിത്. 36 മീറ്റർ ഉയര മുള്ള ബൗദ്ധനാഥ് സ്തൂപം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബുദ്ധ സ്തുപമായാണ് അറിയപ്പെടുന്നത്.
ആറാം നൂറ്റാണ്ടിൽ ആണ് ഈ സ്തുപത്തിൻ്റ നിർമ്മാണം നടന്നത് എന്നാണ് പറയപ്പെടുന്നത്. കാശ്യപ ബുദ്ധൻ്റെ ദേഹാവശിഷ്ടങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗൗതമബുദ്ധന്റ പരിനിർവ്വാണത്തിന് ശേഷം ഒരു ലിച്ഛവി രാജാവാണ് പതിനാലാം നൂറ്റാണ്ടിൽ ബൗദ്ധനാഥസ്തൂപം പുനർ നിർമിച്ചതെന്ന് പറയപ്പെടുന്നുണ്ട് . പഴയ കാലത്ത് ടിബറ്റൻ കച്ചവടക്കാർ താവളമടിച്ചിരുന്ന സ്ഥലമാണ് ഇത് എന്നുപറയാം. ടിബറ്റൻ വാസ്തുശില്പ മാതൃകയിലാണ് ഈ സ്തൂപം നിർമ്മിച്ചിരിക്കുന്നത്. സ്തുപത്തിന് ചുറ്റുമായി അൻപതോളം സന്യാസ മഠങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്തൂപത്തിന്റെ ചുറ്റുമായി ധ്യാന ബുദ്ധന്റെ 108 രൂപങ്ങൾ ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത് . കുർഗിലെയും, ധർമ്മശാലയിലെയും, ടിബറ്റൻ ലാമമാരെപ്പോലെ ഇവിടെയും ധാരാളം ലാമമാരെ കാണാൻ സാധിക്കും.
ഇവിടെദേവിയുടെ ക്ഷേത്രത്തിന് ഒപ്പം ചെറിയ രണ്ട് മൂന്ന് ക്ഷേത്രങ്ങൾ കൂടി കാണാം.
പതിനാലാം നൂറ്റാണ്ടിന് ശേഷം പല തവണ സ്തൂപം പുതുക്കി പണിതിട്ടുണ്ട് എന്നാണ് പറയുന്നത് . 2015 ലെ ഭൂകമ്പത്തിൽ സ്തൂപത്തിനും, സമീപത്തുള്ള
കെട്ടിടങ്ങൾക്കും, സാരമായ കേടുപാടുകൾ സംഭവിച്ചു. യുനസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ടതാണ് ഈ സ്ഥലം. അതേപോലെ ഇവിടെ കാണാനുള്ള മറ്റൊരു കാഴ്ചയാണ് നാരായണ ഹിതി പാലസ് മ്യൂസിയം. 1963ലാണ് 35 ഏക്കർ വിസ്തൃതിയുള്ള പാലസ് സമുച്ചയം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് . രാജഭരണ ത്തിന് ശേഷമാണ് ഇത് മ്യൂസിയമാക്കി മാറ്റിയത്. നേപ്പാളിനെയും , ലോകത്തെത്തന്നെ യും ,നടുക്കിയ 2001 ലെ നേപ്പാൾ രാജ കുടുംബത്തിൻ്റെ കുട്ടക്കൊല നടന്നതിവിടെയാണ്. കിരീടാവകാശിയായ രാജ കുമാരൻ, രാജാവിനെയും, രാജ്ഞിയെയും അടുത്ത ബന്ധുക്കളെയും, വെടിവെച്ചശേഷം സ്വയം വെടിവെച്ച് മരിക്കുകയാണുണ്ടായത്.
10 പേരാണ് അന്നവിടെ മരിച്ചു വീണത്.നേപ്പാളിന്റെ ആധുനിക ചരിത്രത്തിലേക്ക ള്ള ഒരു കാഴ്ച ആണ് ഈ മ്യൂസിയം. രാജകുടുംബം ഉപയോഗിച്ചിരുന്നത് പോലെ തന്നെ ഓരോ മുറിയും, നിലനിർത്തിയാണ് മ്യൂസിയം സംവിധാനം ചെയ്തിരിക്കുന്നത്. മൈസൂർ രാജകൊട്ടാരത്തെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ആഡംബമാണ് ഇവിടെ കാണാൻ സാധിക്കുന്നത് .
Story Highlights ; Boudhanath and Narayana Hiti Palace in Nepal