പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത്. മുളപ്പിച്ച പയർ നമ്മുടെ ശരീരത്തിൽ നൽകുന്ന ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം.നോത്രരോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍. ഫാസിയോളസ് ഔറിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചെറുപയര്‍ ഇന്ത്യയിലെല്ലായിടത്തും കൃഷി ചെയ്യുന്ന വളരെ സുലഭമായി ലഭിക്കുന്ന ഒരു ധാന്യമാണ്. പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില്‍ മുന്തിയ ഇനം പൊതുവെ കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇത് ശരീരത്തിന് സമ്മാനിക്കുന്നത് എന്ന് നമുക്ക് നോക്കാം..
ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് മുളപ്പിച്ച പയറിൽ ഒരുക്കി വെച്ചിരിക്കുന്നത്. സ്റാര്‍ച്ച്, ആല്‍ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കുന്നത്.
ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്തവര്‍ദ്ധനവിനും ഈ ധാന്യം വളരെയധികം ഗുണങ്ങൾ നൽകുന്നു..
ദുഷിച്ച മുലപ്പാല്‍ ശുദ്ധിയാക്കാന്‍ 25 മില്ലി ചെറുപയര്‍ സൂപ്പ് ദിവസവും മൂന്നുനേരം കഴിച്ചാല്‍ ഗുണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ ചെറുപയറിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും മുഖത്ത് നിറം വർധിക്കുന്നതിനും ഗുണപ്രദമാണ്.
ശിശുക്കള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചാൽ ഗുണങ്ങൾ ഏറെയാണ്.
ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ് മുളപ്പിച്ച പയർ എന്നാണ് പറയുന്നത്.
വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുന്നുണ്ട്. ശരീരഭാരം വർധിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ദിവസവും ഉപയോഗിക്കാം.
മുളപ്പിച്ച പയര്‍ കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്‍പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Story Highlights ; The benefits of sprouted lentils are known