ആവശ്യമായ വസ്തുക്കൾ
ഇളനീർ
പഞ്ചസാര
പാൽ
മിൽക്ക് മെയ്ഡ്
അഗർ അഗർ പൗഡർ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ഇളനീർ എടുത്ത് അതിന്റെ വെള്ളം ഒരു അരിപ്പ വെച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഇളനീരിൽ നിന്നും കാമ്പ് പൂർണ്ണമായും മാറ്റിയ ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാരയും ഒരു ടീസ്പൂൺ അളവിൽ വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഇളനീരിന്റെ വെള്ളത്തിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ അഗർ അഗർ പൗഡർ കൂടി ചേർത്ത് മിക്സ് ചെയ്യണം. ശേഷം ഈയൊരു വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് തണുപ്പിക്കാനായി ഫ്രീസറിൽ വയ്ക്കാവുന്നത് ആണ്. ഈയൊരു സമയം കൊണ്ട് പുഡിങ്ങിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കി എടുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. പാൽ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡും , അരച്ചുവെച്ച് ഇളനീരിന്റെ പേസ്റ്റും,ഒരു ടേബിൾ സ്പൂൺ അളവിൽ അഗർ അഗർ പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്ന് തണുക്കാനായി മാറ്റിവയ്ക്കാം. അതിനുശേഷം നേരത്തെ ഫ്രിഡ്ജിൽ തണുക്കാനായി വെച്ച ഇളനീരിന്റെ വെള്ളമെടുത്ത് ക്രിസ്റ്റൽ രൂപത്തിൽ മുറിച്ചു എടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച പാലു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം തണുപ്പിച്ച് മുറിച്ചെടുത്ത് സെർവ് ചെയ്യാവുന്നതാണ്.
Story Highlights ; Ilanir Pudding