ആവശ്യമുള്ള വസ്തുക്കൾ
ശർക്കര
അവിൽ
തേങ്ങ
കപ്പലണ്ടി
ഏലക്ക പൊടി
നട്സ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര എടുകുക്ക, ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക, ശേഷം ഉരുക്കി എടുക്കുക നന്നായി അലിഞ്ഞു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കാം, ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് 1 കപ്പ് വെള്ള അവിൽ ഇട്ട് കൊടുക്കുക ശേഷം തീ കുറച്ച് വെച്ചു ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേർക്കുക, ഇനി നമുക്ക് ഇതെല്ലാം ലോ – മീഡിയം തീയിൽ ഇട്ടു ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് തീ ഓഫ് ചെയ്യാം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നത് ആണ്. ഇനി ഒരു ചട്ടുകം വച്ച് ഇതൊന്നു സ്പ്രെഡ് ചെയ്ത് കൊടുക്കാം. ഇനി അതേ പാനിൽ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുത്ത് തണുക്കാൻ വയ്ക്കണം. അവിൽ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചു എടുക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് കുറച്ചു തരിയുള്ള രീതിയിൽ പൊടിച്ചു എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതുപോലെ തന്നെ കടലയും പൊടിച്ചു എടുത്തു മാറ്റി വയ്ക്കാം. ഇനി ഒരു പാൻ എടുത്ത് ചൂടാക്കി നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച ശർക്കര പാനി ഒരു അരിപ്പ വെച്ചു അരിച്ചു എടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം നേരത്തെ പൊടിച്ചു വച്ച അവിൽ ചേർത്ത് കൊടുക്കാം തീ ലോ – മീഡിയത്തിൽ ആക്കണം. ശേഷം ഇത് ഒരു സ്പൂൺ വച്ചു മിക്സ് ചെയ്ത് കൊടുക്കുക. ഈ സമയം ഇതിലേക്ക് 1/2 ടീസ്പൂൺ ഏലക്ക പൊടി ചേർക്കുക. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ച കടല ചേർത്ത് കൊടുക്കാം. ഇനി ഇത് ഇളക്കി കൊടുക്കുക. അതിനു അനുസരിച്ച് ഇത് കട്ടിയായി വരും. ഇനി ഇതിലേക്ക് കുറച്ചു നട്സ് കൂടി ചേർത്ത് കൊടുക്കാം. 1/4 കപ്പ് കപ്പലണ്ടി ആണ് ചേർത്ത് കൊടുത്തത്. ഈ സമയം ഇത് നന്നായി മുറിഞ്ഞു കിട്ടും. ഇനി തീ ഓഫ് ചെയ്യാം
Story Highlights ; aval snack