പലപ്പോഴും വീട്ടിൽ ഉണ്ടാവുന്ന പ്രശ്നമാണ് പഴം പഴുത്തു പോവുക എന്നത്. ആ സമയത്ത് പഴം എടുത്ത് കളയുക എന്നല്ലാതെ മറ്റൊരു മാർഗവും മുൻപിൽ ഇല്ല. എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യേണ്ട പഴുത്തുപോയ പഴം കൊണ്ട് ഏറെ രുചികരമായ കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു വിഭവം തയ്യാറാക്കാം. ഒരുപാട് സമയം ഒന്നും ആവശ്യമില്ല വീട്ടിലുള്ള ചേരുവകൾ ചേർത്ത് തന്നെ ഉണ്ടാക്കാവുന്നതാണ് ഇത്. എങ്ങനെ ഉണ്ടാക്കിയെടുക്കാം ഈ പലഹാരം എന്ന് നോക്കാം.
ചേരുവകൾ
പഴം
പഞ്ചസാര
ഗോതമ്പു പൊടി
മൈദ
റവ
മഞ്ഞൾപൊടി
തയ്യാറാക്കുന്ന വിധം
ഈ പലഹാരം ഉണ്ടാക്കാനായി രണ്ട് പഴുത്ത പഴം എടുക്കാം. ഇതോടൊപ്പം പഞ്ചസാരയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാവുന്നത് ആണ്. ഒരു ബൗളിൽ കാൽ കപ്പ് ഗോതമ്പു പൊടിയും അതേ അളവിൽ മൈദയും റവയും അരച്ചു വച്ചിരിക്കുന്ന പഴവും ഒരു നുള്ള് ഉപ്പും ഏലയ്ക്കാ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ദോശയ്ക്ക് കലക്കുന്ന പരുവത്തിൽ മാവ് കലക്കിയിട്ട് അര മണിക്കൂറിനു ശേഷം കുറച്ച് മഞ്ഞൾപൊടി കൂടി ചേർത്തിട്ട് ദോശ ചുടുന്നത് പോലെ ചുട്ടെടുത്താൽ ഏറെ രുചികരമായ ഈ പലഹാരം തയ്യാറാവും.
Story Highlights ; banana snack