Kerala

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് | KSRTC Bus and Private Bus Collide in Nadapuram, Several Injured

കോഴിക്കോട്: നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. നാദാപുരം ഗവ.ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

കൈവേലിയിൽനിന്നു ഗുരുവായൂരേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വടകരനിന്നു നാദാപുരം ഭാഗത്തേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്. പരിക്കേറ്റവരെ നാദാപുരം ഗവ. ആശുപത്രിയിലേക്കും കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റി.