യുവതലമുറയില്‍ ഇന്ന് ഏറെ ആള്‍ക്കാരും ബുദ്ധിമുട്ടില്‍ ആകുന്നത് കണ്‍തടത്തിലെ കറുപ്പു കാരണമാണ്. മേക്കപ്പ് ഇട്ടാല്‍ പോലും ചില സമയത്ത് ഈ കറുപ്പ് പൂര്‍ണമായും മാറുകയില്ല. പുറമേയുള്ള സംരക്ഷണത്തില്‍ നിന്നും മാറി ആരോഗ്യം നല്ലപോലെ ശ്രദ്ധിച്ചാല്‍ തന്നെ ഇതിന് പരിഹാരം ലഭിക്കും. കണ്‍തടത്തില്‍ കറുപ്പ് ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും ഉറക്കമില്ലായ്മയാണ് കാരണം.
ചുറ്റുമുള്ള പേശികളിലും കോശകളിലും ഉണ്ടാകുന്ന ആയാസമാണ് ഇത്തരത്തില്‍ കറുപ്പ് നിറത്തില്‍ കാണപ്പെടുന്നത്. മറ്റു ചില കാരണങ്ങളാണ് ടെന്‍ഷന്‍, വിഷാദം, പ്രയാസങ്ങള്‍ തുടങ്ങിയവ. ഇനി കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ നമുക്ക് വീട്ടില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തി നോക്കാം. അവ ഏന്തൊക്കെയാണെന്ന് നോക്കാം..
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മിശ്രിതമാക്കുക. ഇവ മൂന്നും മിക്‌സ് ചെയ്ത ശേഷം മിശ്രിതം കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കണം. 15 മിനിറ്റിനുശേഷം ഇവ മാറ്റാം. ഇത് പതിവായി ചെയ്യാവുന്നതാണ്.
കൃത്യമായ ഉറക്കവും വെള്ളവും
വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് ആകെ മൊത്തം വലിയ ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഈ കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനും വെള്ളം ഒരു മികച്ച പരിഹാരമാണെന്ന് പറയപ്പെടുന്നു. കൂടാതെ ഉറക്കക്കുറവ് കാരണം ഈ പ്രശ്‌നം പലരെയും അലട്ടാറുണ്ട്. അതിനാല്‍ കൃത്യമായ സമയത്ത് കിടന്നുറങ്ങുക. കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
കാപ്പിപ്പൊടി
രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കി കണ്ണിന് ചുറ്റും പുരട്ടാം. ഇത് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ നിങ്ങളെ സഹായിക്കും.
വെള്ളരിക്ക
വെള്ളരിക്ക റൗണ്ടില്‍ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ കണ്‍തടങ്ങളില്‍ വയ്ക്കുക. 10 മിനിറ്റ് നേരം ഇത് കണ്‍തടങ്ങളില്‍ വയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് ഒരു ദിവസം തന്നെ പലതവണ ചെയ്യാവുന്നതാണ്. കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.
ബദാം ഓയിലും ഒലീവ് ഓയിലും
ബദാം ഓയിലും ഒലീവ് ഓയിലും ഉറങ്ങുന്നതിനു മുന്‍പ് കണ്‍തടങ്ങളില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുഖം കഴുകി വൃത്തിയാക്കുക. ഒലിവോയിലും ബദാം മുയലും മാറിമാറി ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്.
തക്കാളി
ഒരു സ്പൂണ്‍ തക്കാളി നീരില്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് കണ്‍തടത്തില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ജെല്‍ കണ്‍തടത്തിലെ ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു. കൃത്യമായ അളവില്‍ ഈര്‍പ്പം ലഭിക്കുന്നതിലൂടെ കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ സാധിക്കുന്നു. ഇതോടൊപ്പം കണ്‍തടത്തിലെ വീക്കം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.
STORY HIGHLIGHTS: Dark Circles, home remedies