Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരള ചരിത്രത്തില്‍ ഇത് ആദ്യമായെന്ന് മുഖ്യമന്ത്രി/ Chief Minister said that this is the first time in the history of Kerala that the post of Chief Secretary has been handed over between husband and wife

ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് യാത്രയയപ്പ് നല്‍കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് ഇന്ന് സിവില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവെന്ന് മുഖ്യമന്ത്രി പിണായി വിജയന്‍. ചീഫ്‌സെക്രട്ടറിക്ക് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര ഡോക്ടര്‍, നാടക കലാകാരന്‍, ഉദ്യോഗസ്ഥ പ്രമുഖന്‍ എന്നിങ്ങനെ പല നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമ. സാധാരണ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ ഇല്ലാത്ത ഒരു പ്രത്യേകതയാണിത്. കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖന്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വ നിര്‍വഹണത്തെ തെല്ലും ബാധിക്കാതെ നോക്കാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. എന്നു മാത്രമല്ല, ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോള്‍ അദ്ദേഹത്തിനു പൊതുവില്‍ ഗുണം ചെയ്യുക കൂടിയുണ്ടായി.

അത്തരം വകുപ്പുകള്‍ക്ക് ജനപ്രിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ പോരുംവിധമുള്ള പേരുകള്‍ നല്‍കുന്നതിലും ഒക്കെ വലിയ തോതില്‍ ഇതു പ്രയോജനപ്പെട്ടു. ഡോക്ടര്‍ എന്ന നിലയ്ക്കുള്ള ഡോ. വേണുവിന്റെ പശ്ചാത്തലം, ഡോക്ടര്‍മാര്‍ പൊതുവില്‍ സമരത്തിനുപോയ ഒരു വേളയില്‍, ചികിത്സ കിട്ടാതെ വലഞ്ഞ രോഗികള്‍ക്ക് ആശ്വാസമായതു ഞാന്‍ ഓര്‍ക്കുന്നു. മൂവാറ്റുപുഴയില്‍ ഡോ. വേണു സബ് കളക്ടര്‍ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ പണിമുടക്കിയപ്പോള്‍ രോഗികള്‍ വലഞ്ഞു. അവരുടെ വിഷമം അറിഞ്ഞാണ്, പണ്ടെന്നോ അഴിച്ചുവെച്ച സ്റ്റെതസ്‌കോപ് വീണ്ടുമെടുത്തത്.

അങ്ങനെ സബ് കളക്ടര്‍ ഒ പി വിഭാഗത്തിലെത്തി, അമ്പതോളം രോഗികളെ പരിശോധിച്ചു. സമരം പൊളിക്കാനല്ല, വിഷമത്തിലായ രോഗികള്‍ക്ക് ആശ്വാസം കൊടുക്കാനാണ് ശ്രമിച്ചത് എന്ന്, അന്നു ഡോ. വേണു വ്യക്തമാക്കുക കൂടി ചെയ്തു. കേരളത്തില്‍ നിന്ന് ഐ എ എസ് ലഭിച്ച രണ്ടാമത്തെ എം ബി ബി എസ് ബിരുദധാരിയാണ് ഡോ. വി വേണു. ഡോ. ആശാ തോമസ് ഉണ്ട് മുന്‍ഗാമിയായി. സിവില്‍ സര്‍വീസില്‍ നിരവധി ഭാര്യാ-ഭര്‍ത്താക്കന്മാരുണ്ട്, ഉണ്ടായിട്ടുമുണ്ട്. ചിലരൊക്കെ കളക്ടര്‍ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത കാലങ്ങളില്‍ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാര്‍ ആവുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്. ആ ഒരു സവിശേഷത കൂടി ഈ യാത്രയയപ്പു സമ്മേളനത്തിനുണ്ട്.

ഡോ. വേണുവിന്റെ പ്രാധാന്യം കേരളം കൂടുതലായി അറിഞ്ഞത്, ദുരന്തമുണ്ടായ വേളകളില്‍ തന്നെയാണ്. വയനാട് ദുരന്തമുണ്ടായ ഈയിടെ ഏകോപനങ്ങള്‍ക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നല്‍കി എന്നതു നമ്മള്‍ കണ്ടു. അവിടെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തില്‍ അതിന്റെ ഗൗരവം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുക്കുന്ന വേണുവിനെ കേരളം കണ്ടു. 2018 ലെ പ്രകൃതിദുരന്ത ഘട്ടത്തിലും നമ്മള്‍ ഇതു കണ്ടു. അന്നു ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു വേണു. പുനരധിവാസ സജ്ജമാക്കി ആ പ്രദേശങ്ങളെ മാറ്റിയെടുക്കുന്നതില്‍, പുനരധിവാസം സാധ്യമാക്കുന്നതില്‍, അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതില്‍ ഒക്കെ അദ്ദേഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. അന്ന് പുനര്‍നിര്‍മ്മാണത്തിനുള്ള ലോകബാങ്ക് സഹായം വിജയകരമാംവിധം ചര്‍ച്ച ചെയ്തുറപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നയരേഖകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാതൃകാപരമാംവിധമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സിവില്‍ സര്‍വീസില്‍ കടന്നു വരുന്നവര്‍ക്ക് മാതൃകയാണിത്.

ശ്രീ. വേണുവിന് കലയോടുള്ള അഭിമുഖ്യം നാടിനാകെ പ്രയോജനപ്പെട്ടിട്ടുണ്ട്. 2007-2011 ഘട്ടത്തില്‍ സാംസ്‌കാരികകാര്യവകുപ്പു സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ച സന്ദര്‍ഭത്തിലാണ് ‘ഇന്റര്‍നാഷണല്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള’ ആരംഭിച്ചത്. കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അപെക്സ് സാംസ്‌കാരിക സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ആര്‍ക്കൈവുകള്‍, മ്യൂസിയങ്ങള്‍ എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായും ശ്രീ. വേണു പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ദേശീയ മ്യൂസിയത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിച്ച് പല പുതിയ പ്രോജക്ടുകളും കേരളത്തിലേക്കു കൊണ്ടുവരാനും മ്യൂസിയം പ്രവര്‍ത്തനം അക്കാദമിക് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി കൂടുതല്‍ ചൈതന്യവത്താക്കാനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ മ്യൂസിയങ്ങളും ആര്‍ക്കൈവുകളും നവീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മൗലികമായ ചിന്ത വലിയ പങ്കു വഹിച്ചു.

കേന്ദ്ര സര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും തന്ത്രപ്രധാനമായ പല പദവികളിലും സേവനമനുഷ്ഠിച്ച ഐ എ എസ് ഓഫീസറാണ് അദ്ദേഹം. സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി വിവിധ പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍, അവ വിജയകരമായി നടപ്പാക്കുന്നതില്‍ ഒക്കെ വലിയ ശുഷ്‌ക്കാന്തിയും താല്‍പര്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവല്‍ മാര്‍ട്ടായ ‘കേരള ട്രാവല്‍ മാര്‍ട്ട്’ ശ്രീ. വേണുവിന്റെ ആശയമായിരുന്നു. ടൂറിസം സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വിനോദസഞ്ചാര ലോകഭൂപടത്തില്‍ കേരളത്തിനു മിഴിവുറ്റ സ്ഥാനം കൈവന്ന കാര്യവും എടുത്തുപറയണം. ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിന്‍, റെസ്പോണ്‍സിബിള്‍ ടൂറിസം എന്നിവയിലും ശ്രീ. വേണുവിന്റെ വ്യക്തിമുദ്ര പതിഞ്ഞു നില്‍ക്കുന്നുണ്ട്.

കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച ശ്രീ. വേണു, സി ആര്‍ ഇസ്സഡ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലപ്പത്തുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിലും സംസ്ഥാന കാലാവസ്ഥാ അഡാപ്റ്റേഷന്‍ മിഷന്‍ സ്ഥാപിക്കുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്. അന്‍പതോളം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, ഷേക്സ്പിയറുടെ ‘മക്ബേത്തി’ലെ ഡങ്കന്‍ രാജാവിനെ വേദിയില്‍ തെളിമയോടെ അവതരിപ്പിച്ചു കയ്യടി വാങ്ങിയിട്ടുള്ള കലാകാരനാണ് ശ്രീ. വേണു എന്നത് അധികം പേര്‍ക്ക് അറിയുമെന്നു തോന്നുന്നില്ല. വിജയ് ടെണ്ടുല്‍ക്കറുടെ ‘സഖരം ബൈന്‍ഡറി’ലെ ഷിന്‍ഡെ, അയ്യപ്പപ്പണിക്കരുടെ ‘പാളങ്ങളി’ലെ അധികാരി, ‘ഭഗവദജ്ജൂക’ത്തിലെ യമരാജന്‍ തുടങ്ങിയ വേഷത്തിലും തിളങ്ങിയിട്ടുണ്ട് ഈ ചീഫ് സെക്രട്ടറി.

ReadAlso:

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്തു | Drunk man breaks into shop in Adimali, refuses to charge mobile phone

അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കുരുനല്ലിപ്പാളയത്ത് ചെറു ധാന്യങ്ങളുടെ കൃഷി അവബോധ പരിപാടി സംഘടിപ്പിച്ചു | students-of-amrita-agricultural-college-organized-an-awareness-program-on-small-grain-cultivation-at-kurunallipalayam

കലാപ്രവര്‍ത്തനവും ഭരണപ്രവര്‍ത്തനവും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു ശ്രീ. വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

content high lights; Chief Minister said that this is the first time in the history of Kerala that the post of Chief Secretary has been handed over between husband and wife

Tags: KERALA CHIEF SECRATARYV VENUANWESHANAM NEWSAnweshanam.comASSEMBLCHIEF MINISTER PINARAYI VIJAYANSARADHA MURALEEDHARAN

Latest News

പാലക്കാട് കണ്ണാടി സ്കൂളിലെ 14 കാരന്റെ ആത്മഹത്യ; സസ്‌പെൻഡ് ചെയ്‌ത അധ്യാപികയെ തിരിച്ചെടുത്തു | 14-year-old commits suicide at Palakkad Kannadi School; Suspended teacher reinstated

‘കുടുംബത്തോട് ദേഷ്യം’; ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു | Grandmother pleads guilty in murder of six-month-old baby in Angamaly

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം | vd satheesan against devaswom board president

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഇച്ഛാശക്തിക്ക് അംഗീകാരം: മസ്കുലാർ ഡിസ്ട്രോഫി ബാധിതയായ അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താംതരം പരീക്ഷ എഴുതാൻ അനുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies