Health

സ്‌ട്രോബെറിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ? നിസ്സാരക്കാരനല്ല ഈ കുഞ്ഞിപ്പഴം-Health Benefits of Strawberries

ചിലര്‍ കാണുമ്പോഴുള്ള കൗതുകത്തിന്റെ പേരില്‍ വാങ്ങി കഴിക്കാറുണ്ട്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ വിപണിയില്‍ അത്ര സജീവമല്ലാത്ത പഴവര്‍ഗ്ഗമായിരുന്നു സ്‌ട്രോബെറി. എന്നാല്‍ ഇന്ന് ഏത് കടയില്‍ ചെന്നാലും സ്‌ട്രോബെറിയും ബ്ലൂബെറിയും ഒക്കെ നമുക്ക് വാങ്ങാന്‍ കഴിയും. കാണാന്‍ വളരെ ചെറുതും ഭംഗിയുള്ള ഒരു പഴവും ആണ് സ്‌ട്രോബെറി. ചിലര്‍ കാണുമ്പോഴുള്ള കൗതുകത്തിന്റെ പേരില്‍ വാങ്ങി കഴിക്കാറുണ്ട്.

എന്നാല്‍ ഈ കുഞ്ഞി പഴത്തിന് കാണാനുള്ള ഭംഗി മാത്രമല്ല, നിരവധി ഗുണങ്ങളും ഉണ്ട്. ദൈനംദിന ജീവിതത്തിന് ആവശ്യമായ പല ഘടകങ്ങളും നമുക്ക് പ്രധാനം ചെയ്യാന്‍ കഴിവുള്ള ഒരു പഴവര്‍ഗ്ഗമാണ് സ്‌ട്രോബെറി. ദിവസേന ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കും. സ്‌ട്രോബെറിയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..

ഹൃദയാരോഗ്യം

സ്‌ട്രോബെറി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു പഴവര്‍ഗ്ഗമാണ്. സ്‌ട്രോബെറിയില്‍ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഹൃദയത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ അനുയോജ്യമായ ഭക്ഷണമാണിത്.

സ്‌ട്രോക്കിന്റെ സാധ്യത കുറയ്ക്കുന്നു

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോളാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ഇത് പിന്നീട് രക്തസ്രാവത്തിലേക്കും നയിക്കുന്നു. മഗ്‌നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സ്‌ട്രോബെറി. സ്‌ട്രോബെറി കഴിക്കുന്നത് സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

വൈറ്റമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് സ്‌ട്രോബെറി. സ്‌ട്രോബെറിയില്‍ ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി ഉണ്ട്. വൈറ്റമിന്‍ സി രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.

മലബന്ധം തടയുന്നു

സ്‌ട്രോബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനത്തെയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ്.

അമിതവണ്ണം കുറയ്ക്കാം

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്‌ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കും. സ്‌ട്രോബെറി സാലഡായും ജ്യൂസ് ആയും സ്മൂത്തിയായും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ആന്തോസയാനിന്‍ സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ഇതി സഹായിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആന്തോസയാനിനുകള്‍ക്ക് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

STORY HIGHLIGHTS: Health Benefits of Strawberries