കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യം വെച്ച് അഞ്ചു പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിട്ടു. ഓണ്‍ലൈന്‍ വഴിയാണ് പദ്ധതികള്‍ക്ക് തറക്കല്ലിട്ടത്. അതില്‍ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വഴി നാല് പദ്ധതികളും, ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്‍മുടക്കുള്ള ഫിഷിങ് ഹാര്‍ബര്‍ പദ്ധതിയും ഉള്‍പ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്‍പ്പരം പുതിയ തൊഴിലുകള്‍ അനുബന്ധ മേഖലകളിലും സൃഷ്ടിക്കപ്പെടും
മത്സ്യ സമ്പദ് യോജനയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
1. കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് ഫിഷിംഗ് ഹാര്‍ബര്‍ വിപുലീകരണം 70.53 കോടി. 30000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതില്‍ കേന്ദ്രവിഹിതമായ 42.30 കോടി രൂപയില്‍ നിന്നും 10.58 കോടി രൂപ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് ഇതിനകം നല്‍കുകയും കേരള ഗവണ്മെന്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാകും.
2. മലപ്പുറം ജില്ലയിലെ പൊന്നാനി ഹാര്‍ബര്‍ നവീകരണവും ആധുനികവല്‍കരണത്തിനുമായി 18.73 കോടി. 44572 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതില്‍ കേന്ദ്രവിഹിതമായ 11.23 കോടി രൂപയില്‍ നിന്നും 2.80 കോടി രൂപ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് ഇതിനകം നല്‍കുകയും കേരള ഗവണ്മെന്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു.
3. കോഴിക്കോട് ജില്ലയിലെ പുത്തിയാപ്പ ഹാര്‍ബര്‍ നവീകരണവും ആധുനികവല്‍കരണത്തിനുമായി 16.06 കോടി. 24500 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതില്‍ കേന്ദ്രവിഹിതമായ 9.63 കോടി രൂപയില്‍ നിന്നും 2.40 കോടി രൂപ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് ഇതിനകം നല്‍കുകയും കേരള ഗവണ്മെന്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാകും.
4. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഹാര്‍ബര്‍ നവീകരണവും ആധുനികവല്‍കരണത്തിനുമായി ?20.90 കോടി. ഏകദേശം 20400 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതില്‍ കേന്ദ്രവിഹിതമായ 12.54 കോടി രൂപയില്‍ നിന്നും 3.13 കോടി രൂപ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് ഇതിനകം നല്‍കുകയും കേരള ഗവണ്മെന്റ് പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നു. 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കും.
5. FIDF ഉപയോഗിച്ച് ആലപ്പുഴ ജില്ലയിലെ ആര്‍ത്തുങ്കല്‍ ഹാര്‍ബര്‍ വികസനം (ബാക്കി പണികള്‍ക്ക്) 161.00 കോടി രൂപയാണ് മുതല്‍മുടക്ക്. 27680 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ആര്‍ത്തുങ്കല്‍ ഹാര്‍ബര്‍ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന് NABARD 150 കോടി രൂപ ലോണ്‍ 3% പലിശ നിരക്കില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് അനുവദിച്ചു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടു കൂടി ഒരു വര്‍ഷത്തില്‍ ഏകദേശം 9525 ടണ്‍ മല്‍സ്യം ക്രയവിക്രയം നടക്കും എന്ന് പ്രതീകിഷിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്ന 77000 പരം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും/ തറക്കല്ലിടലും പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടത്തി. ഇതില്‍ 287.22 കോടി രൂപയുടെ പദ്ധതികള്‍ കേരളത്തിലാണ്. മത്സ്യബന്ധന ബോട്ടുകള്‍ക്കു ഒരു ലക്ഷം വാര്‍ത്താവിനിമയ ഉപകരണങ്ങളും ട്രാന്‍സ്‌പോണ്ടറുകളും 364 കോടി രൂപ മുതല്‍ മുടക്കില്‍ 9 തീരദേശ സംസ്ഥാനങ്ങള്‍ക്കും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യും. അതില്‍ 2000 ട്രാന്‍സ്‌പോണ്ടറുകള്‍ ഇന്ന് വിതരണം ചെയ്തു.
കേന്ദ്രമന്ത്രിജോര്‍ജ് കുര്യനു പുറമെ കേന്ദ്രമന്ത്രിമാരായ സര്‍ബനന്ദ് സോനോവാള്‍, രാജീവ് രഞ്ജന്‍ സിംഗ്, എസ്പി സിംഗ് ബാഗേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്രാ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍, ഉപ മുഖ്യ മന്ത്രി അജിത് പവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS; Foundation stone laid for 5 projects in fisheries sector: Four projects worth Rs 126.22 crore and Fishing Harbor project worth Rs 161 crore