Health

പൈനാപ്പിള്‍ ഇഷ്ടമാണോ? ധൈര്യമായി കഴിച്ചോളൂ..ഗുണങ്ങള്‍ ഏറെയാണ്-Health benefits of Pineapple

ഹൃദയത്തിന്റെ ആരോഗ്യത്തില്‍ തുടങ്ങി ചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ വരെ വലിയ പങ്കുവഹിക്കുന്ന ഒരു ഫ്രൂട്ട് ആണ് പൈനാപ്പിള്‍

പലരുടെയും ഇഷ്ട പഴവര്‍ഗങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍. പല പേരുകളില്‍ ഇവ അറിയപ്പെടാറുണ്ട്. പൈനാപ്പിള്‍ ജ്യൂസ് ആയും ഫ്രൂട്ട് സാലഡിലും ഒക്കെ ഇട്ടും എല്ലാവരും കഴിക്കാറുണ്ട്. ഇളം മധുരമുള്ള പൈനാപ്പിളിന് വിപണിയില്‍ വലിയ ഡിമാന്‍ഡ് ആണ്.

രുചി കൊണ്ട് മാത്രമല്ല പൈനാപ്പിളിന് ഇത്ര ഡിമാന്‍ഡ് വരുന്നത്. പകരം ഗുണങ്ങളിലും മുന്‍പന്തിയില്‍ തന്നെയുണ്ട് ഇവ. ഹൃദയത്തിന്റെ ആരോഗ്യത്തില്‍ തുടങ്ങി ചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ വരെ വലിയ പങ്കുവഹിക്കുന്ന ഒരു ഫ്രൂട്ട് ആണ് പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിന്‍ സിയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷനേടാനും സഹായിക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

പൈനാപ്പിളില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. എന്നാല്‍ ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. കൂടാതെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് മികച്ച ഒരു ഫ്രൂട്ട് ആണ്.

ചര്‍മ്മത്തിന് സംരക്ഷണം

പൈനാപ്പിള്‍ ജ്യൂസ് പതിവായി കുടിക്കുന്നത് വഴി മുഖത്തെ കുരുക്കള്‍ ഇല്ലാതാകുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതും വൃത്തിയുള്ളതുമാക്കുന്നു. ഒപ്പം പ്രായമാകുമ്പോള്‍ ചര്‍മ്മം ചുളിവുകളില്ലാതിരിക്കുമെന്നും പറയപ്പെടുന്നു.

പല്ലുകള്‍ക്കും കണ്ണുകള്‍ക്കും

നിങ്ങളുടെ പല്ലുകളും എല്ലുകളും കാല്‍സ്യം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൈനാപ്പിളില്‍ മാംഗനീസ് അടങ്ങിയിട്ടുളളതിനാല്‍ ഇത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. കൂടാതെ പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ മോണകള്‍ ശക്തിപ്പെടുകയും ചെയ്യുന്നു.

ദഹനത്തിന് ഫലപ്രദമാണ് പൈനാപ്പിള്‍

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. കൂടാതെ വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍ ആശ്വാസം നല്‍കുകയും ചെയ്യുന്നു.

STORY HIGHLIGHTS: Health benefits of Pineapple