ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. അതേസമയം കമ്മീഷന്റെ നീക്കത്തിന് പിന്നില്‍ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യമാണെന്ന വിമര്‍ശനം ശക്തമാകുന്നു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍റെ പൂര്‍ണരൂപം വിളിച്ചുവരുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ദേശീയ വനിതാ കമ്മിഷന്റെ തിടുക്കപ്പെട്ടുള്ള നീക്കം. സിനിമാരംഗത്തെ സ്ത്രീചൂഷണം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാകമ്മീഷന്‍ ചീഫ് സെക്ട്രട്ടറിക്ക് കത്തയച്ചത്.
അതേസമയം ഇതിന് പിന്നില്‍ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഹൈക്കോടിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ദേശീയ കമ്മീഷന്‍ നടത്തിയത് അമിതാധികാരപ്രയോഗമാണന്നും ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിമര്‍ശനമുയരുന്നു. അതേസമയം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമപോല്‍ വനിതാ കമ്മീഷന്റെ നടപടിയുടെ ഉദ്ദേശ്യലക്ഷ്യവും ചോദ്യം ചെയ്യപ്പെടുകയാണ്.