ഇംഗ്ലണ്ടിലെ കാൻഫോർത്ത് എന്ന സ്ഥലത്താണു റിബ്ബ്‌ലീഹെഡ് വിയ്ഡക്റ്റ് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലണ്ടിലെ സെറ്റിൽ കാർലൈൽ സർവ്വീസിന്റെ ഭാഗമാണ് ഈ മനോഹരം ആയ തീവണ്ടിപ്പാലം.
അതിമനോഹരമായ ഒരു പ്രദേശമാണു റിബിൾഹെഡ് ആർച്ച് പാലം നിൽക്കുന്ന ഈ ഒരു സ്ഥലം. വെൻസൈഡ്, ഇംഗിൾബ്രൊ, പെന്നിഗെന്റ് എന്നീ മൂന്ന് മനോഹരമലകൾ കൂടി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. ത്രീ പീക്ക്സ് എന്നാണു ഈ അതിസുന്ദരമായ മലപ്രദേശം അറിയപ്പെടുന്നത്. യോർക്കെഷെയർ ഡേൽസ് നാഷണൽ പാർക്കിന്റെ ഭാഗമായാണ് അതിമനോഹരമായ ഈ മൂന്ന് മലകളും അറിയപ്പെടുന്നത് തന്നെ. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡേസ്റ്റിനേഷനാണ് ഈ സ്ഥലം.
400 മീറ്ററോളം നീളത്തിലാണു ഈ തീവണ്ടിപ്പാലം പണിതിരിക്കുന്നത്. 1870ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1875ൽ ഈ പാലം പൂർത്തീകരിക്കുകയും ചെയ്തു. ആർച്ച് മോഡലിലുള്ള തീവണ്ടിപ്പാലങ്ങൾ യു കെ യിൽ ഒരുപാട് സ്ഥലങ്ങളിൽ കാണാൻ സാധിക്കും. ഹാരി പോട്ടർ സിനിമയിലുള്ള സ്കോട്ട്ലണ്ടിലെ ഗ്ലെൻഫിന്നൻ ആർച്ച് പാലം വളരെ പ്രശസ്തിയാർജ്ജിച്ച ഇത്തരത്തിലുള്ള ഒരു പാലമാണ്. പാലത്തിനു സമീപമുള്ള Staion Inn എന്ന പബ്ബിൽ നിന്നും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം ഉണ്ട്. ഉം Steak pie യും ഒക്കെയായി ഒരു പൊളി ലഞ്ച്. അതിമനോഹരമായ കാഴ്ചകൾ ഒരുക്കുന്ന ഈ സ്ഥലത്ത് സഞ്ചാരികളുടെ മനസ്സുനിറയ്ക്കാൻ ഫാമുകൾ കൂടി ഇടം പിടിക്കുന്നുണ്ട്. സഞ്ചാരികൾക്ക് താമസിക്കാൻ വേണ്ട കാബിനുകൾ ഈ ഫാമുകളിൽ ഒരുക്കിയിട്ടുണ്ട്.
ധാരാളം സഞ്ചാരികൾ ഇവിടേക്ക് വരുന്നുണ്ട്.ഞങ്ങൾ കുറെ നടന്നു, കാഴ്ചകൾ കണ്ടു. വിനോദസഞ്ചാരികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ ഈയൊരു സ്ഥലത്തിന് സാധിക്കും യുകെയിലെ പോകുന്ന ഏതൊരു വിനോദസഞ്ചാരിയെയും കീഴടക്കാൻ ഈ സ്ഥലത്തിന് സാധിക്കും.
Story Highlights ; Uk beauty