ഇന്ത്യയിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ധാരാളം പ്രോട്ടീനും നാരുകളും വൈറ്റമിനുകളും ഊർജവുമുള്ള ഇവയിൽ ഫാറ്റ് കെളസ്ട്രോൾ പൊതുവേ വളരെ കുറവാണ്. പാരമ്പര്യമായി ഗർഭിണികളുടെ അടക്കം ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്ന ഒന്നാണ് ഉഴുന്ന്. ഉഴുന്നിന്റെ ഗുണങ്ങൾ നോക്കാം. ഒപ്പം തന്നെ ഉഴുന്നിന്റെ ദോഷങ്ങളും മനസ്സിലാക്കാം.
ഉഴുന്നിന്റെ ഗുണങ്ങൾ
- ധാരാളം പ്രോട്ടീനും അയണും നാരുകളും ഊർജ്ജവും ഫോളിക് ആസിഡും ഉള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഒപ്പം അമ്മമാരുടെ ആരോഗ്യത്തിനും, മുലപ്പാൽ വർദ്ധിക്കുന്നതിനും ഉഴുന്ന് വളരെ ഉത്തമമായ ഒന്നാണ്.
- ഫാറ്റും കൊളസ്ട്രോളും കുറവായതിനാൽ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ ഇവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം പ്രധാനം ചെയ്യും
- ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ മികച്ചത് ആണ് ഉഴുന്ന്.
- പ്രോട്ടീനും ഊർജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളർച്ചയ്ക്കും മസിലുകളുടെ വളർച്ചയ്ക്കും സഹായകവുമാണ്.
- കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഉഴുന്ന് വളരെ മികച്ചതാണ്
- ഉഴുന്നിലെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡും എസൻഷ്യൽ ഫാറ്റി ആസിഡും ഓർമശക്തി നിലനിർത്താനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നുണ്ട്.
- ഇവ കൂടാതെ ചർമസംരക്ഷണത്തിനും താരൻ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉഴുന്ന് വളരെയധികം ഗുണപ്രദമാണ് .
ഉഴുന്നിന്റെ ദോഷങ്ങൾ
- ഉഴുന്നിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ കിഡ്നി സ്റ്റോൺ, റുമാറ്റിക് ഡിസീസ് എന്നിവ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദ്ദേശ പ്രകാരമേ ഇവ ഉപയോഗിക്കാൻ പാടുള്ളു
- . ഉഴുന്നിന്റെ മറ്റൊരു ദോഷവശം ഗ്യാസിന്റെ പ്രശ്നമാണ്. എന്നാൽ സ്ഥിരമായി ഉഴുന്നു ഉപയോഗിക്കുന്നവരിൽ ഇവ കുറഞ്ഞുവരുന്നതായും പറയുന്നുണ്ട്. ഇഞ്ചി, കുരുമുളക്, കായം ഇവ ഉഴുന്നു ചേർത്തുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഉപയോഗിച്ചാലും ഗ്യാസിന്റെ പ്രശ്നം ഇല്ലാതാകുന്നതായി കണ്ടുവരുന്നുണ്ട്.
- പലപ്പോഴും ഉഴുന്നു ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ എണ്ണയുടെ അംശം കൂടുതലായി വരാറുണ്ട്. ഉഴുന്നുവട, നെയ്യ്‌റോസ്റ്റ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇവയുടെ തുടർച്ചയായ ഉപയോഗം ഗുണങ്ങളെക്കാൾ ദോഷങ്ങൾ ഉണ്ടാക്കാനും കാരണമാകും.Story Highlights ; Urad Dal (Uzhunnu) Whole