ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ലിസ്റ്റിൽ ഇടം നേടാത്ത ഒരു പച്ചക്കറി ആയിരിക്കും വഴുതനങ്ങ. പലരും വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന ഒരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ. എന്നാൽ ഈ വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകാൻ പാടില്ല നിരവധി ആരോഗ്യഗുണങ്ങളാണ് ഈ പച്ചക്കറിക്ക് ഉള്ളത്.
വഴുതനങ്ങ കഴിച്ചാൽ ഉള്ള ഗുണങ്ങൾ
- കുറഞ്ഞത് 2 ഗ്രാം നാരുകളെങ്കിലും അടങ്ങിയ ഭക്ഷണമാണ് വഴുതനങ്ങ. ഇത് ദഹനത്തിനും മലബന്ധമകറ്റുന്നതിനും ശാരീരിക അപചയം നടക്കുന്നതിനും വളരെ നല്ലതാണ്.
- ചര്‍മവും മുടിയും വരളാതെ സൂക്ഷിക്കാനുള്ള കഴിവും വഴുതനങ്ങയ്ക്കുണ്ട്. ഇതില്‍ പ്രകൃതിദത്ത മോയിസ്ചറൈസറുകളുണ്ട്, അതിനാൽ വരണ്ട ശരീരപ്രകൃതിയുള്ളവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണിത്.
- തടി കുറയ്ക്കാനും വഴുതനങ്ങ വളരെ മികച്ചതാണ്. ഇതിലെ നാരുകള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഒപ്പം , അപചയപ്രവര്‍ത്തനങ്ങള്‍ നേരെ നടക്കുന്നതു കൊണ്ട് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുകയുമില്ല.
- ക്യാന്‍സര്‍ വരാതെ തടയാന്‍ വഴുതനങ്ങയ്ക്കു സാധിക്കുന്നുണ്ട്. ഇതില്‍ നാസുനിന്‍ എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇവയ്ക്ക് തടയാൻ സാധിക്കും.
- ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുകയും ചെയ്യും.
- തലച്ചോറിനു മികച്ച ഭക്ഷണം കൂടിയാണ് വഴുതനങ്ങ. തലച്ചോറിലെ മെംമ്പ്രേയനെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വഴുതനങ്ങയ്ക്കു കഴിയും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
- ഫ്രീ റാഡിക്കല്‍സില്‍ നിന്നും തലച്ചോറിന് സംരക്ഷണം നല്‍കി ബുദ്ധിവികാസത്തിന് വഴുതനങ്ങ സഹായിക്കും.
- ഹൃദയധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടാതെ വഴുതനങ്ങ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
- ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും വഴുതനങ്ങ മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്.
- പ്രമേഹരോഗികള്‍ക്ക് ചേരുന്ന ഒരു ഭക്ഷണമാണ് വഴുതനങ്ങ. അലിഞ്ഞു പോകുന്ന കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്ക്കിടെ കഴിയ്ക്കുന്നത് പ്രമേഹം വരാതെ തടയുകയും ചെയ്യും
Story Highlights ; brinjal benafits