Qatar

റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ മുന്നറിയിപ്പുമായി ഖത്തർ ട്രാഫിക് വിഭാഗം

റോഡിലെ ഇടതുവശത്തെ ലൈനുകൾ ഉപയോഗിക്കുന്നതിൽ ചില വാഹനങ്ങൾക്കുള്ള നിരോധനം കർശനമായി

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മുന്നറിയിപ്പുമായി ഖത്തർ ട്രാഫിക് വിഭാഗം. റോഡിലെ ഇടതുവശത്തെ ലൈനുകൾ ഉപയോഗിക്കുന്നതിൽ ചില വാഹനങ്ങൾക്കുള്ള നിരോധനം കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.റോഡിൽ ഏറ്റവും വേഗത കൂടിയ ലൈനുകളാണ് ഇടതുവശത്തേത്.

ഇത്തരം ലൈനുകളിൽ കഴിഞ്ഞ മെയ് മുതൽ ചില വാഹനങ്ങൾക്ക് നിരോധനമുണ്ട്. ഡെലിവറി മോട്ടോർ സൈക്കിൾ, ടാക്‌സി-ലിമോസിൻ വാഹനങ്ങൾ, 25 ൽ അധികം യാത്രക്കാരുള്ള ബസ്സുകൾ എന്നീ വാഹനങ്ങൾ ഇടതുവശത്തെ ലൈൻ ഉപയോഗിക്കാൻ പാടില്ല.

മൂന്ന്, നാല് വരിപാതകളിൽ ഇടതുവശത്തെ ഒന്നാം ലൈനിലും. അഞ്ചോ അതിൽ കൂടുതലോ പാതകളുള്ള റോഡുകളിൽ ഇടതുഭാഗത്തുള്ള ഒന്നും രണ്ടും ലൈനുകളും ഇത്തരം വാഹനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. അടുത്ത ആഴ്ചയോടെ സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ റോഡുകളിൽ തിരക്ക് കൂടും. ഇത് മുന്നിൽ കണ്ടാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ബോധവത്കരണം നടത്തുന്നത്.