ആവിശ്യമുള്ളവ
ചെമ്മീൻ ഇടത്തരം വൃത്തിയാക്കി അൽപം നാരങ്ങ നീര് പുരട്ടി യ ത് – 250 ഗ്രാം
കുടം പുളി – 4 കഷണം
മുളക് പൊടി – 4 Spn
കാശ്മീരി മുളക് പൊടി – അര Spn(നല്ല Redcolour കിട്ടാൻ)
മഞ്ഞൾ പൊടി – അര Spn
പച്ചമുളക് – 4 Nos
ഉപ്പ് ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
കടുക് – അര Spn
ചുവന്നുള്ളിയും വെളുത്തുള്ളിയും വട്ടത്തിൽ അരിഞ്ഞത് – 4 Nos
വേപ്പില – 2 തണ്ട്
വറ്റൽമുളക് – 4 Nos
ഇഞ്ചി – ചെറിയ കഷണം പൊടിയായി അരിഞ്ഞത്
തയ്യാറാകുന്ന വിധം
ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ ഒരൽപം എണ്ണ ഒഴിച്ച് മുളക് പൊടി, മഞ്ഞൾ പൊടി, കാശ്മീരി യും ഒന്നു ചൂടാക്കുക, ശേഷം ഉപ്പ്, കുടംപുളി ,വെള്ളം ഇവ ചേർത്ത് ഒന്നു തിളക്കുമ്പോൾ ചെമ്മീനും പച്ചമുളകും ചേർത്ത് മൂടിവച്ച് വേവിക്കുക. ഒരു 10 മിനിട്ട് നേരം കഴിയുമ്പോൾ തീ സിമ്മിലാക്കി മൂടി തുറന്ന് എണ്ണതെളിയാൻ അനുവദിക്കുക:
ചെറിയ ചീനചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ശേഷം ഉള്ളി, വറ്റൽ മുളക് , വെളുത്തുള്ളി ഇഞ്ചി, വേപ്പില ഇവ വഴറ്റി കറിയിലെയ്ക്ക് ഒഴിക്കുക.
Story Highlights ; chemmen mulakittath