Kerala

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങള്‍ക്കിടെ മാധ്യമങ്ങളെ കാണുന്നത് ആദ്യമായി | Mohanlal will meet the media today

തിരുവനന്തപുരം: സിനിമമേഖലയിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും ഇടയിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിക്കും. മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.