Kerala

സിഎംആർഎൽ; ഹർജി 2ലേക്ക് മാറ്റി | CMRL’s petition postponed to 2 September

ന്യൂഡൽഹി: സിഎംആർഎലിന്റെ 3 ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർക്കു എസ്എഫ്ഐഒ നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതു ഡൽഹി ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. വിഷയത്തിൽ മറുപടി നൽകാൻ അന്വേഷണ ഏജൻസികൾ കൂടുതൽ സമയം തേടിയതോടെയാണു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഹർജി മാറ്റിയത്.