Kerala

അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ മാറ്റം | Maintenance on Angamaly Railway Line: Change in train services

കൊച്ചി: അങ്കമാലി യാഡിലെ അറ്റകുറ്റപ്പണികൾ കാരണം ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം.

നാളെ രാവിലെ 7.20നു പുറപ്പെടുന്ന പാലക്കാട്– എറണാകുളം ജംക്‌ഷൻ മെമു (06797), ഉച്ചയ്ക്കു 2.45നു പുറപ്പെടുന്ന എറണാകുളം ജംക്‌ഷൻ– പാലക്കാട് മെമു (06798) സർവീസുകൾ പൂർണമായി റദ്ദാക്കി.

തൂത്തുക്കുടി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ഇന്ന് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) നാളെ എറണാകുളം ജംക്‌ഷനിൽ സർവീസ് നിർത്തും. തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗണിലും കണ്ണൂർ– ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂരിലും നാളെ സർവീസ് അവസാനിപ്പിക്കും.

പാലക്കാട്– തൂത്തുക്കുടി പാലരുവി എക്സ്പ്രസ് (16792) നാളെ ആലുവയിൽ നിന്നു വൈകിട്ട് 6.05ന് ആകും പുറപ്പെടുക. പാലക്കാടിനും ആലുവയ്ക്കും ഇടയിൽ സർവീസ് റദ്ദാക്കി. കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) നാളെ എറണാകുളം ജംക്‌ഷനിൽ നിന്നു വൈകിട്ട് 5.25ന് ആകും പുറപ്പെടുന്നത്. കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ സർവീസ് റദ്ദാക്കി. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) നാളെ എറണാകുളം ടൗണിൽ നിന്നു വൈകിട്ട് 5.20ന് ആകും യാത്ര തുടങ്ങുക. ആലപ്പുഴ– കണ്ണൂർ എക്സ്പ്രസ് (16307) നാളെ വൈകിട്ട് 7.50ന് ഷൊ‍ർണൂരിൽ നിന്നു സർവീസ് തുടങ്ങും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.