സ്ലീപ്പ് ഹെൽത്ത് എന്ന പഠനത്തിൽ പറയുന്നത് അനുസരിച്ച് അവധി ദിവസങ്ങളിലോ അല്ലെങ്കിൽ വാരാന്ത്യത്തിലോ ഉറങ്ങുന്നത് പലപ്പോഴും മറ്റ് ദിവസങ്ങളിലെ ഉറക്കകുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ്. തിരക്കിട്ട ജോലികൾക്കും മറ്റും ഇടയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പലർക്കും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും സമയം കിട്ടാത്തതും അത് അല്ലെങ്കിൽ അമിതമായ സമ്മർദ്ദം കാരണം ഉറക്ക കുറവുണ്ടാകുന്നതുമൊക്കെ ആണ് ഈ പ്രശ്നങ്ങളുടെ പ്രധാന കാരണം. വീക്കൻഡ‍് കാച്ച് അപ്പ് സ്ലീപ്പ് എന്ന രീതിയാണ് പലരും പിന്തുടരുന്നത്. എന്നാൽ അവധി ദിവസങ്ങളിൽ അമിതമായി ഉറങ്ങുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
ആറ് മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ പറ്റാത്തവർ അവധി ദിവസങ്ങളിലോ അല്ലെങ്കിൽ വാരാന്ത്യ ദിവസങ്ങളിലോ രണ്ട് മണിക്കൂർ കൂടി അധികം ഉറങ്ങുന്നത് ഗുണം ചെയ്യുമെന്നാണ്. ഇത്തരം ആൾക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെന്നും പറയുന്നു. ദിവസവും നേരെ ഉറങ്ങാതെ വാരാന്ത്യത്തിൽ ഉറങ്ങുന്നത് പ്രശ്നങ്ങളെ കുറയ്ക്കുമെങ്കിലും ഇത് ഒരിക്കലും നല്ലൊരു ശീലമല്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രകാരം ആരോഗ്യകരമായ ഉറക്കം എന്ന് പറയുന്നത് എത്ര മണിക്കൂർ ഉറങ്ങുന്നു എന്ന് മാത്രമല്ല മറ്റ് വ്യതിചലനങ്ങൾ ഒന്നുമില്ലാതെ കൃത്യമായൊരു ഉറക്കം പിന്തുടരുന്നതാണ്. ദിവസവും രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നതാണ് ശരിയായ രീതി. മൊത്തത്തിലുള്ള ആരോഗ്യത്തിനും അതുപോലെ ഹൃദയാരോഗ്യത്തിനും ഉറക്കം വളരെ പ്രധാനമാണ്. ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്കോർ കാർഡ് പ്രകാരം ഏകദേശം 88 ശതമാനം ഇന്ത്യക്കാർക്കും ശരിയായ ഉറക്കം രാത്രിയിൽ ലഭിക്കുന്നില്ല. ഇത്തരത്തിൽ നല്ല ഉറക്കം ലഭിക്കാത്തത് രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കൊക്കെ കാരണമാകാറുണ്ട്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരം സ്ട്രെസ് ഹോർമോണിന് അമിതമായി ഉത്പ്പാദിപ്പിക്കും. ഇത് വീക്കത്തിന് കാരണമാകുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യാം.
Content highlight : Weekend catch up sleep method