പാലക്കാട് ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നിന്നും ഏകദേശം 19 കിലോമീറ്റർ അകലെ, നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് കൊല്ലങ്കോട് കൊട്ടാരം സ്ഥിതി ചെയുന്നത്. കേരളീയ വാസ്തു- ദാരു ശില്പികളുടെ അതി വൈദഗ്ധ്യവും പൗരാണിക യൂറോപ്യൻ ശൈലിയും സാമാന്യയിക്കുന്നതാണ് കൊട്ടാരത്തിന്റെ നിർമിതി.
കൊല്ലങ്കോട് ആസ്ഥാനമായി ഭരിച്ചിരുന്ന വേങ്ങനാട് രാജവംശത്തിലെ ധാത്രി തമ്പുരാട്ടിയുടെ നേതൃത്വത്തിലാണ് കൊട്ടാരം പണിതത്. കളരി കോവിലകം എന്നും കൊട്ടാരത്തിന് വിളിപ്പേരുണ്ട്. 8.4 ഏക്കർ ഭൂവിസ്തൃതിയിൽ നിന്നിരുന്ന കൊട്ടാരത്തിന്റെ ഒരുഭാഗം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. കൊട്ടാരക്കെട്ടിനുള്ളിൽ ശ്രീമൂർത്തി ഭഗവതി ക്ഷേത്രവും കെടാവിളക്കുമുണ്ട്. രാജ കുടുംബാംഗങ്ങൾക്കാണ് ഇന്നും കൊട്ടാര നടത്തിപ്പിന്റെ ചുമതലയുള്ളത്.
1870 കാലഘട്ടത്തിലാണ് കൊട്ടാരത്തിന്റെ നിർമിതി എന്നാണ് ചരിത്ര രേഖകൾ ചൂണ്ടിക്കാട്ടുന്നത്. ഈട്ടി കൊണ്ടാണ് കൊട്ടാരത്തിന്റെ പല നിർമിതികളും നടത്തിയിരിക്കുന്നത്. കൊട്ടാരമുറികളുടെ മേൽത്തട്ടിൽ ചുറ്റോടു ചുറ്റും ജനൽക്കണ്ണാടികളാണ്. കൊല്ലങ്കോട് ഗ്രാമത്തിൻ്റെ പ്രകൃതി ഭംഗിയെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലങ്കോട് കൊട്ടാരവും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചുവർചിത്രങ്ങളുടെ ഒരു വലിയ ശേഖരവും ഇവിടെ ഉണ്ട്. സംസ്കാരവും ചരിത്രവും കൊണ്ട് സമ്പന്നമായ പാലക്കാട്ടെ ഏറ്റവും പ്രശസ്തമായ കൊട്ടാരങ്ങളിലൊന്നാണ് കൊല്ലങ്കോട് കൊട്ടാരം.
പാലക്കാടാണോ തൃശ്ശൂരാണോ കൊല്ലങ്കോട് കൊട്ടാരം എന്നായിരിക്കും എല്ലാരുടെയും സംശയം. എന്നാൽ പാലക്കാടും തൃശൂരും കൊല്ലങ്കോട് കൊട്ടാരമുണ്ട്. ശരിക്കുള്ള കൊല്ലങ്കോട് കൊട്ടാരം പാലക്കാട്ടു തന്നെയാണ്. കൊല്ലങ്കോട് രാജാവായിരുന്ന വസുദേവ രാജ 1904 ല്‍ മകള്‍ക്ക് നൽകിയ സമ്മാനമാണ് തൃശ്ശൂരിലെ കൊല്ലങ്കോട് കൊട്ടാരം.
കാലങ്ങളോളം കൊല്ലങ്കോട് രാജവംശത്തിന്റെ കീഴിലായിരുന്ന കൊട്ടാരം ഇന്ന് മ്യൂസിയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1975 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത കൊട്ടാരം ജില്ലാ ഹെറിറ്റേജ് മ്യൂസിയമായി മാറി. 2009 ല്‍ തൃശൂര്‍ മ്യൂറല്‍ ആര്‍ട് മ്യൂസിയവും കൊട്ടാരത്തിന്‍റെ ഭാഗമായി ചേർക്കപ്പെട്ടു. മ്യൂസിയത്തില്‍ പ്രധാനമായും രാജകീയ ഭരണ കാലത്തെ കാര്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും 12 am മുതൽ 12pm വരെ കൊട്ടാരം തുറന്നിരിക്കും, പ്രവേശനം സൗജന്യമാണ്. എന്നിരുന്നാലും ഈ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ ഒരു അപ്പോയ്ൻമെന്റ് ബുക്ക് ചെയ്യണം.
story highlight: kollengod palace