സൂപ്പര്‍ ലീഗ് കേരളയുടെ ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമമായ സൂപ്പര്‍ പാസ് കേരള സെപ്തംബര്‍ 1നും സെപ്തംബര്‍ 2നും സംസ്ഥാന തലസ്ഥാനത്തില്‍ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തും. പ്രധാന പ്രൊമോഷണല്‍ ഇവന്റ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 2ന് വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. ഇതില്‍, പാസിങ്, ഡ്രിബ്ലിങ്, സ്‌കോറിങ് പോലുള്ള ഫുട്‌ബോള്‍ നൈപുണ്യങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഫുട്‌ബോള്‍ ആരാധകരെ ഒരുമിപ്പിക്കാനും അവരില്‍ സ്‌പോര്‍ട്‌സുമായി ആത്മബന്ധം വളര്‍ത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൊമ്പന്‍മാരുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആരാധകര്‍ വന്‍തോതില്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ജില്ലാ അതിര്‍ത്തിയായ കിളിമാനൂരില്‍ നിന്നും സ്വീകരിച്ചാനയിക്കുന്ന സൂപ്പര്‍ പാസ് അടുത്ത രണ്ട് ദിവസം ജില്ലയുടെ എല്ലാ മുക്കിലും മൂലയിലും എത്തും.
നഗരത്തിലെ സ്‌കൂളുകള്‍, കോളെജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ അടക്കമുള്ള വ്യത്യസ്ത സ്ഥലങ്ങളില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവൃത്തികളായ പാസ്, ഡ്രിബ്ലിങ്, സ്‌കോറിങ് നൈപുണ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൂപ്പര്‍ ലീഗ് കേരളയുടെ (എസ്എല്‍കെ) പേരില്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ പാസ് (ഒറ്റക്കെട്ടായി പന്തു തട്ടാം) റിലേ ഓഗസ്റ്റ് 17ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാണ് ആരംഭിച്ചത്. ഇതുവരെ 700 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച റിലേ സെപ്തംബര്‍ 7-ന് കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ 1000 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. നഗരത്തിലുടനീളമുള്ള ഫുട്‌ബോള്‍ പ്രേമികളെ പ്രചോദിപ്പിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനുമായി കൊമ്പന്‍മാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികളില്‍ ഒന്നാണ് സൂപ്പര്‍ പാസ് റിലേ.
സമയക്രമം
ഒന്നാം ദിനം രാവിലെ 8 മുതല്‍ 9 വരെ കവടിയാര്‍ സ്‌ക്വയര്‍ (ഫുട്‌ബോള്‍ പ്രോഗ്രാം)
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ- ജിവി രാജ സ്‌കൂള്‍ (ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടി)
വൈകുന്നേരം 3.30 മുതല്‍ 6.00 വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
വൈകുന്നേരം 7.00 മുതല്‍ 8.00 വരെ- കനകക്കുന്ന് കൊട്ടാരം (കാണികള്‍ക്കുള്ള പരിപാടി)
രണ്ടാം ദിനം
രാവിലെ 9.00 മുതല്‍ 11.00 വരെ കോവളം എഫ്‌സി സ്റ്റേഡിയം (ഫുട്‌ബോള്‍ പരിപാടി)
ഉച്ചയ്ക്ക് 1.00 മണി മുതല്‍ 2.00 വരെ- ടെക്‌നോപാര്‍ക്ക് (ജീവനക്കാരുടെ പരിപാടി)
വൈകുന്നേരം 4.00 മുതല്‍ 5.00 വരെ- ലുലു മാള്‍ (കാണികളുടെ പരിപാടി)
കൊമ്പന്‍മാരെക്കുറിച്ച്
സംസ്ഥാന തലത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് ആയ തിരുവനന്തപുരം കൊമ്പന്‍സ് ഫുട്‌ബോള്‍ ക്ലബ് കളിയോട് താല്‍പര്യമുള്ളതും പ്രമുഖരുമായ ടി.ജെ മാത്യു, കെ.സി ചന്ദ്രഹാസന്‍, ഡോ എം.ഐ സഹദ്ദുള്ള, ജി.വിജയരാഘകന്‍, ആര്‍. അനില്‍കുമാര്‍, എന്‍.എസ് അഭയ കുമാര്‍ എന്നിവരുടെ സ്വപ്‌നസാഫല്യമാണ്. ഭാവയിലേക്കുള്ള മികച്ച പദ്ധതിയുള്ള പദ്ധതിയാണിത്. കൊമ്പന്‍സ് എഫ്‌സി നഗരത്തില്‍ ഈ ഗെയിമിനുണ്ടായിരുന്ന പ്രതാപത്തെ തിരിച്ചു പിടിക്കുകയും ഫുട്‌ബോള്‍ സംസ്‌കാരം വളര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാര്‍ക്ക് അവരുടെ പ്രതിഭ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രൊഫഷണല്‍ വേദി കൊമ്പന്‍സ് ഒരുക്കിനല്‍കുന്നു. സംസ്ഥാനത്തുടനീളമുള്ള ആറ് ഫ്രാഞ്ചൈസികളില്‍ ഒന്നായ കൊമ്പന്‍സ് നഗരത്തിലെ കളിക്കാര്‍ക്കും ആരാധാകര്‍ക്കും കൂടാതെ ബന്ധപ്പെട്ട മേഖലകളായ ടൂറിസം, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ബിസിനസ് എന്നിവയ്‌ക്കെല്ലാം ഒരുപോലെ ലോകോത്തര അനുഭവം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
CONTENT HIGHLIGHTS; Super League Kerala: Super Pass in the city from today