ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നാലാം വാർഷികം കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മണ്ണ് ലോക ആരോഗ്യത്തിന് അനിവാര്യമാണെന്നും, കൃഷിയിലും മൃഗങ്ങളുടെ ചികിത്സയിലും ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്പറഞ്ഞു. മനസ്സ് എത്രത്തോളമാണോ മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യം അതിലൊരു പടിയും കൂടി കടന്ന് മണ്ണ് നന്നായാൽ ഒട്ടേറെ രോഗങ്ങൾ ഒഴിവാക്കാൻ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ ഇസ്മായിൽ സേട്ട് അധ്യക്ഷനായ വേദിയിൽ, ഡോക്ടർ യഹിയ പറക്കപെട്ടി സ്വാഗതവും ഡോക്ടർ കവിത ശ്രീനിവാസൻ,ഡോക്ടർ മനോജ്, ഡോക്ടർ പി ഷൈല,പരീത്ബാവാഖാൻ, വേലപ്പൻ പിള്ള, ശ്രീമതി ജിതി മനോജ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ഡോക്ടർ ഷഫീഖ് നന്ദിയും രേഖപ്പെടുത്തി.
content highlight: Minister P Prasad inaugurated