Kerala

കാരവനിലെ ഒളിക്യാമറയിൽ ഇടപെട്ട് അന്വേഷണസംഘം; നടി രാധികയുടെ മൊഴിയെടുക്കാൻ നീക്കം | actress-radhika-allegation

മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്

ചെന്നൈ: മലയാള സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ പൊലീസ് നീക്കം. കാരവനിൽ ഒളികാമറ വെച്ച് രംഗങ്ങൾ ചിത്രീകരിച്ചത് ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് എന്ന് നടി പരസ്യമാക്കിയിട്ടില്ല. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞിരുന്നു.

വാര്‍ത്ത കണ്ടയുടന്‍ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങി. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്. പവി രാമലീല, കെയർടേക്കർ, ഇട്ടിമാണി, ഗാംബിനോസ് എന്നവയാണ് രാധിക ശരത്കുമാർ സമീപകാലത്ത് അഭിനയിച്ച മലയാള ചിത്രങ്ങൾ.

അതിനിടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രോഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ 11 ന് കൊച്ചിയിൽ കാരവൻ ഉടമകളുടെ യോഗം ചേരാനാണ് ഫെഫ്കയുടെ തീരുമാനം. രാധികയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത വെളളിയാഴ്ച കാരവാൻ ഉടമകളുടെ യോഗം ചേരുന്നതെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.

content highlight: actress-radhika-allegation