രാമശ്ശേരി യാത്ര നടത്തുന്നവരുടെ എല്ലാം മനസ്സിൽ കയറി കൂടിയിട്ടുള്ള ഒരു വിഭവം ആയിരിക്കും രാമശ്ശേരിയിലെ ഇഡ്ഡലി. വെറുമൊരു ഇഡ്ഡലി അല്ലെ എന്ന് ചോദിക്കാൻ വരട്ടെ രാമശ്ശേരിയുടെ മുഴുവൻ സ്വാദും ഇതിൽ നിറഞ്ഞിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം. പാലക്കാട് ടൗണിൽ നിന്നും ഏകദേശം 12 കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് രാമശ്ശേരി ഇഡലിയുടെ സ്വാദിൽ പ്രശസ്തമായ ശ്രീ സരസ്വതി ടീ സ്റ്റാൾ കാണാൻ സാധിക്കുന്നത്. പാലക്കാട് തന്നെ പല ഹോട്ടലുകളിലും ഇത് ലഭ്യമാണ് എങ്കിലും ഈ സ്ഥലത്തെ ഇഡലിക്ക് രുചി ഇത്തിരി കൂടുതലാണ്. രാമശ്ശേരി ഗ്രാമത്തിലെ മിക്കവാറും എല്ലാ ഹോട്ടലുകളിലും ഈ ഇഡലി ലഭിക്കും.
ഗ്രാമത്തിലെ കാടുപിടിച്ച് വനം പോലെ തോന്നുന്ന ചെറിയ ഇടവഴികളിലൂടെ താണ്ടി വേണം യാത്ര മുന്നോട്ട് നീങ്ങാൻ. സരസ്വതി ടീ സ്റ്റാൾ ൻറെ എതിർവശത്തായി ഒരു കുഞ്ഞ് അമ്പലം കാണാം. അകത്തേക്ക് കയറുമ്പോൾ ഒരു നാടൻ ചായക്കടയാണ്. ഈ കടയിൽ രാവിലെ ആറുമണിമുതൽ വൈകുന്നേരം എട്ടുമണിവരെ രാമശ്ശേരി ഇഡലിയും അതിൻറെ കറികളും മാത്രമാണ് വിൽക്കുന്നത്.
മൺകലത്തിൽ വെള്ളം തിളപ്പിച്ച് കലത്തിന്റെ വായിൽ ഈറ്റ കൊണ്ടുണ്ടാക്കിയ അടപ്പ് വച്ച് അതിന് മുകളിൽ തുണി വിരിച്ച് അതിൽ അപ്പം പോലെ ഇഡ്ഡലി മാവ് ഒഴിച്ച് ചെറിയ ദോശയുടെ ആകൃതിയിൽ ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഏറെ വിജയകരമായ രാമശ്ശേരി ഇഡലി. സാധാരണ പോലെ തേങ്ങാച്ചമ്മന്തിയും തക്കാളി ചമ്മന്തിയും പുതിന ചമ്മന്തിയും സാമ്പാറും കൂട്ടിയാണ് ഇതും കഴിക്കുന്നത്. കൂടാതെ മധുരയിലേതുപോലെ പ്രശസ്തമായ പിടിയിൽ വിതറുന്ന ചമ്മന്തി പൊടിയും ഇഡ്ഡലിക്ക് മുകളിൽ വിതറി അതിൽ അല്പം വെളിച്ചെണ്ണയും കൂടി ഒഴിച്ചാൽ മറ്റൊരു രുചി കൂടി ലഭിക്കും. 12 രൂപയാണ് ഒരു ഇഡലിയുടെ വില. രാമേശ്വരത്ത് പോകുന്നവർ ഒരിക്കലെങ്കിലും കഴിച്ചു നോക്കേണ്ട ഒരു വിഭവം തന്നെയാണ് രാമേശ്വരം ഇഡലി.
story highlight; ramasherri tasty idly