Kerala

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു | Sarada Muraleedharan took charge as Chief Secretary

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് കൂടിയായ ഡോ.വി വേണുവിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്ന അഞ്ചാമത്തെ വനിതയാണ് 59 കാരി ശാരദ മുരളീധരൻ. മുൻപും ദമ്പതികൾ ചീഫ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ടെങ്കിലും പങ്കാളികളിൽ ഒരാൾ ഒഴിയുമ്പോൾ അടുത്തയാൾ സ്ഥാനമേൽക്കുന്നത് ഇതാദ്യമായാണ്. വി വേണുവും ശാരദാ മുരളീധരനും ഒരേ ബാച്ചിലെ ഐഎസുകാരാണ്. ജീവിതപങ്കാളിയെക്കാൾ എട്ടുമാസം അധിക സർവീസ് ശാരദയ്ക്കുണ്ട്. 2025 ഏപ്രില്‍ വരെയാണ് ശാരദ മുരളീധരന് കാലാവധിയുള്ളത്. അതേസമയം സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകണം എന്നായിരുന്നു ചുമതല ഏറ്റെടുത്ത പുതിയ ചീഫ് സെക്രട്ടറിയുടെ ആദ്യ പ്രതികരണം.