Celebrities

‘നശിച്ച ഭൂതകാലം, ഗര്‍ഭിണിയാകാത്തത് ഭാഗ്യം കൊണ്ട് മാത്രം’; നടി രേഖയ്ക്ക് സംഭവിച്ചത് | actress rekha

ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ നിങ്ങള്‍ക്ക് ഒരു പുരുഷനുമായി അടുത്തിടപഴകാന്‍ കഴിയില്ല

നിലപാടുകൾ എവിടെയും വ്യക്തമാക്കുന്ന താരമാണ് ബോളിവുഡിലെ ഐകോണിക്ക് നായികയായ രേഖ. മറയില്ലാതെ സംസാരിക്കുന്നതാണ് രേഖയുടെ ശീലം. അതുകൊണ്ടുതന്നെ പലപ്പോഴും നടിയുടെ പ്രതികരണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. തന്റെ ജീവിത കഥയായ രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ രേഖ പല തുറന്നു പറച്ചിലുകളും നടത്തുന്നുണ്ട്. തന്നെക്കുറിച്ച് രേഖ പുസ്തകത്തില്‍ പറയുന്നത് തനിക്ക് ജീറിച്ചൊരു ഭൂതകാലമുണ്ടെന്നാണ്.

”ഇതുവരെ ഞാന്‍ ഗര്‍ഭിണിയായിട്ടില്ലെന്നത് തീര്‍ത്തും ഭാഗ്യമാണ്. ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, ജീര്‍ണിച്ച ഭൂതകാലവും സെക്‌സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് ഞാന്‍” എന്നാണ് രേഖ പറയുന്നത്. മറ്റൊരു അഭിമുഖത്തില്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള രേഖയുടെ വാക്കുകള്‍ അന്നത്തെ കാലഘട്ടം കൂടെ പരിഗണിക്കുമ്പോള്‍ ഏറെ ശ്രദ്ധേയമാണ്.

”അത് വളരെ സ്വാഭാവികമാണ്. ഒരു സ്ത്രീ തന്റെ ആദ്യ രാത്രിയില്‍ മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്ന് പറയുന്ന എല്ലാ അഹങ്കാരികളും പറയുന്നത് വിഡ്ഢിത്തരമാണ്. ലൈംഗികത സ്‌നേഹത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ നിങ്ങള്‍ക്ക് ഒരു പുരുഷനുമായി അടുത്തിടപഴകാന്‍ കഴിയില്ല. ഒരു പുരുഷനും സ്ത്രീയും അവരുടെ ഏറ്റവും സ്വാഭാവികമായ അവസ്ഥയില്‍ ആയിരിക്കുന്നത് അപ്പോഴാണ്” എന്നാണ് രേഖ പറഞ്ഞത്.

വിവാഹിതനായുള്ള അമിതാഭ് ബച്ചനുമായുള്ള രേഖയുടെ പ്രണയം ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ വിവാദങ്ങളില്‍ ഒന്നാണ്. രേഖ പരസ്യമായി തന്നെ ഈ പ്രണയം സമ്മതിച്ചപ്പോള്‍ ബച്ചന്‍ ഇതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പിന്നീട് ഓഫ് സ്‌ക്രീനിലെ ഈ ത്രികോണ പ്രണയം സില്‍സില എന്ന ചിത്രത്തിലൂടെ ഓണ്‍ സ്‌ക്രീനിലും എത്തിയെന്നതും കൗതുകകരമായ വസ്തുതയാണ്.

സൂപ്പര്‍ താരം ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളാണ് രേഖ. ജെമിനി ഗണേശന്റെ വിവാഹേതര ബന്ധത്തിലെ മകള്‍ ആയതിനാല്‍ താരത്തിന് കുട്ടിക്കാലത്ത് വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. രേഖയെ അംഗീകരിക്കാന്‍ അച്ഛന്‍ തയ്യാറയിരുന്നില്ല. ഇതോടെ വീട്ടിലെ പട്ടിണി മാറ്റാന്‍ വേണ്ടി നന്നെ ചെറുപ്പത്തില്‍ തന്നെ രേഖ അഭിനേത്രിയായി മാറുകയായിരുന്നു. കരിയറിലും രേഖയുടെ യാത്ര കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയായിരുന്നു.

തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു. പിന്നീട് സാവന്‍ ബദോന്‍ എന്ന ചിത്രത്തിലൂടെ 1970 രേഖ ബോളിവുഡിലെത്തി. തുടക്കത്തില്‍ അഭിനയിച്ച സിനിമകളില്‍ മിക്കതും പരാജയപ്പെട്ടു. എന്നാല്‍ മുഖദ്ദര്‍ കാ സിഖദ്ദര്‍, ഖുബ്‌സൂരത്ത്, ഉമറോ ജാന്‍ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറി രേഖ. അവിടുന്നങ്ങോട്ട് ബോളിവുഡില്‍ താരറാണിയായുള്ള രേഖയുടെ വളര്‍ച്ചയുടെ കാലമായിരുന്നു.

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളുടെ പേരിലും രേഖ എന്നും വാര്‍ത്തകളില്‍ ഇടം നേടി. അമിതാഭ് ബച്ചനുമായുള്ള രേഖയുടെ പ്രണയം ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ്. ജിതേന്ദ്ര, കിരണ്‍ കുമാര്‍, വിനോദ് മെഹ്‌റ, സഞ്ജയ് ദത്ത്, അക്ഷയ് കുമാര്‍ തുടങ്ങിയവരുമായുള്ള പ്രണയവും മുകേഷ് അഗര്‍വാളുമായുള്ള വിവാഹവുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്.

content highlight: rekha-called-herself-a-badnaam-actress