Kerala

രഞ്ജിത്തിനെതിരായ കേസ്; ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴിയെടുത്തത് അന്വേഷണസംഘം | father-augustine-vatoli-s-statement-was-recorded

സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തി മോശമായി പെരുമാറി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. കടമക്കുടിയിലെ വസതിയിൽ ഒരു മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പാണ് നടന്നത്. രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി നടത്തുന്നത്. നടി വെളിപ്പെടുത്തിയ കാര്യങ്ങൾ താൻ നേരത്തേ അറിഞ്ഞിരുന്നതാണെന്നാണ് അഗസ്റ്റിൻ വട്ടോളി മാധ്യമങ്ങളോട് പറഞ്ഞത്.

പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും കഴുത്തിലും മുടിയിലും പിടിക്കുകയും ചെയ്തു. ഇതോടെ മുറിയിൽനിന്ന് ഇറങ്ങിയോടിയെന്നും നടി വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരാൻ നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു സഹായവുമുണ്ടായില്ലെന്നും നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

രഞ്ജിത്തിനെതിരായി പരാതി നൽകിയ ബം​ഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൽ നിന്നാണ് ഫാദർ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദർ അ​ഗസ്റ്റിൻ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദർ അ​ഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.

നടി വെളിപ്പെടുത്തിയ കാര്യങ്ങൾ താൻ നേരത്തേ അറിഞ്ഞിരുന്നതാണെന്നാണ് അഗസ്റ്റിൻ വട്ടോളി മാധ്യമങ്ങളോട് പറഞ്ഞത്. ജോഷി ജോസഫാണ് തന്നോട് ഇക്കാര്യം പങ്കുവെച്ചത്. വിഷയമറിഞ്ഞയുടൻ തന്നെ ജോഷി തന്നെ വിവരമറിയിച്ചിരുന്നു. ഇത് മറച്ചുവെക്കേണ്ട കാര്യമല്ലെന്നും വെളിപ്പെടുത്തൽ നടത്തിയ നടി തയാറാണെങ്കിൽ അവ‍‍ർക്കൊപ്പമിരുന്ന് പത്രസമ്മേളനം നടത്താമെന്നും പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബംഗാളിൽ പോയി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടിരുന്നു.

അതതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസ്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.

content highlight: father-augustine-vatoli-s-statement-was-recorded

Latest News