കടയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ ഫിൽറ്റർ കാപ്പി വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കാവുന്നതാണ്.
ചേരുവകൾ :
ഫിൽറ്റർ കാപ്പിപൊടി – 4 ടേബിൾസ്പൂൺ
ചൂട് വെള്ളം – 1 കപ്പ്
ചൂട് പാൽ – 1 കപ്പ്
പഞ്ചസാര – 1 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• ഒരു പാനിൽ വെള്ളം തിളപ്പിക്കുക.
• കോഫി ഫിൽറ്ററിന്റെ അടപ്പും പ്രെസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്കും മാറ്റി വെച്ച് കാപ്പിപ്പൊടി ഇട്ടുകൊടുക്കുക. ഇതിലോട്ട് പ്രെസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്ക് വെച്ച് കൊടുത്ത് തിളച്ച വെള്ളം ഒഴിക്കുക. ഇത് മെല്ലെ പ്രെസ്സിങ് ഡിസ്ക്ക് കൊണ്ട് ചെറുതായി ഒന്ന് ഇളക്കി കൊടുത്ത് 30 – 40 മിനിറ്റ് വരെ അടച്ച് മാറ്റി വയ്ക്കുക.
• 30 മിനിറ്റിന് ശേഷം വെള്ളം മുഴുവൻ താഴത്തെ കണ്ടെയ്നറിൽ കാണാവുന്നതാണ്. മുകളിലുള്ള കാപ്പിപ്പൊടി എടുത്ത് കളയാവുന്നതാണ്.
• പാലും പഞ്ചസാരയും കൂടി ഒരു പാനിൽ തിളപ്പിക്കുക.
• ഒരു കപ്പിലോട്ട് നിങ്ങളുടെ കടുപ്പം അനുസരിച്ച് തയാറാക്കിയ കാപ്പിയുടെ ഡികോക്ഷൻ ഒഴിച്ച് കൊടുക്കുക. ഇതിലോട്ട് തിളച്ച പാൽ കൂടി ഒഴിച്ച് ചൂടോടെ തന്നെ കുടിച്ച് ആസ്വദിക്കുക.
• 6 കപ്പ് കാപ്പി വരെ ഈ ഫിൽറ്ററിൽ നിന്നും ഉണ്ടാകാവുന്നതാണ്. ഇവിടെ എടുത്തിട്ടുള്ള കാപ്പിപ്പൊടി 60% കോഫിയും 40% ചിക്കറിയും ആണ്.
content highlight: filter-coffee