Kerala

അ​ൻ​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണം. ആരോപണവിധേയരായ ഉദ്യോ​ഗസ്ഥരെ ഇന്നു തന്നെ സസ്പെൻഡ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കുകയും വേണം. അൻവറിന്റെ വെളിപ്പെടുത്തലുകളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും വി.ഡി സതീശൻ വ്യക്തമാക്കി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് ഒ​ളി​ച്ചു​വ​യ്ക്കു​ന്ന​തി​നാ​യി ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി.അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ അ​റി​വോ​ടെ​യാ​ണ് ന​ട​ന്ന​ത്. എ​ഡി​ജി​പി അ​ജി​ത്കു​മാ​റാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണം. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ജ​യി​ലി​ലാ​യ ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന​ത് മു​ഴു​വ​ന്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് എ​ന്നാ​ണ് സ്വ​ന്തം എം​എ​ൽ​എ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ അ​ൻ​വ​ർ ഉ​ന്ന​യി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

‘മന്ത്രിമാരുടെ ഫോണടക്കം ചോർത്തുന്നു എന്ന ആരോപണം ഗുരുതരമാണ്. മന്ത്രിമാരുടെ ചോർത്തുമ്പോൾ ഞങ്ങളുടെയും ചോർത്തുന്നുണ്ടാവുമല്ലോ. രാഷ്ട്രീയനേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം നേരത്തേ വന്നതാണ്. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നത് ഈ എ.ഡി.ജി.പിയാണെന്നത് ഗുരുതരമായ ആരോപണമാണ്. ഈ ആരോപണങ്ങളെല്ലാം സി.ബി.ഐ അന്വേഷിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.