ഉപ്പും മുളകും ടെലിവിഷൻ താരവും ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥിയുമായിരുന്ന റിഷി എന്ന മുടിയൻ വിവാഹിതനാകുന്നു. ഡോക്ടറും സീരിയൽ താരവുമായ ഐശ്വര്യ ഉണ്ണിയെയാണ് റിഷി ജീവിതപങ്കാളിയാകുന്നത്. ആറു വർഷത്തെ പ്രണയത്തിന് ശേഷം അടുത്തിടെയാണ് റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. കാമുകിയ്ക്ക് സിനിമകളിലേതിനെ വെല്ലുന്ന പ്രൊപ്പോസലായിരുന്നു റിഷി സമ്മാനിച്ചത്. ഇപ്പോൾ വിവാഹ ക്ഷണത്തിന്റെ തിരക്കിലാണ് താരം.
സ്വന്തം യൂട്യൂബ് ചാനലിലൂടെ റിഷി തന്നെയാണ് പ്രണയത്തെപ്പറ്റിയും ഇപ്പോൾ വിവാഹത്തെ പറ്റിയും പങ്കുവെച്ചിരുന്നത്. സെപ്റ്റംബർ 5 വ്യാഴാഴ്ചയാണ് വിവാഹം. ആദ്യ ക്ഷണക്കത്ത് മുടിയന്റെ നീലു അമ്മയായി ഉപ്പും മുളകും ടെലിവിഷൻ പരമ്പരയിൽ വേഷമിട്ട നിഷ സാരംഗിന് നൽകി. ആദ്യത്തെ ക്ഷണകത്ത് നിഷയ്ക്ക് നൽകണമെന്നായിരുന്നു റിഷിയുടെ ആഗ്രഹമെന്നും റിഷിയുടെ അമ്മ വിഡിയോയിൽ പറയുന്നു. ഉപ്പും മുളകും താരങ്ങൾക്ക് സർപ്രൈസ് വിസിറ്റ് നടത്തിയാണ് വിവാഹ ക്ഷണം നടത്തിയത്. പ്രൊപോസൽ പോലെതന്നെ വിവാഹ ക്ഷണവും ഉപ്പും മുളകും സെറ്റിൽ പോയി ആഘോഷമാക്കിയിരിക്കുകയാണ്. വിവാഹ ആശംസകളുമായി ധാരാളം പ്രതികരണങ്ങൾ വീഡിയോയ്ക്ക് ലഭിച്ചു.
അഭിനേതാവും നർത്തകിയുമായ ഐശ്വര്യ തൊഴിൽപരമായി ഒരു ഡോക്ടർ കൂടിയാണ്. ‘ഉപ്പും മുളകും’ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് വിഷ്ണു (മുടിയൻ) എന്ന റിഷി പ്രശസ്തിയിലേക്കുയർന്നത്. ട്രെഷര്‍ ഹണ്ട്’ പോലെ അറേഞ്ച് ചെയ്ത പ്രൊപ്പോസല്‍ വീഡിയോ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
story highlight: actor rishi