Health

ഹൃദയാരോഗ്യം മുതല്‍ ചര്‍മ്മസംരക്ഷണം വരെ; ഓറഞ്ചിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നോ?-Health Benefits of Orange

ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഫ്രൂട്ട് ആണ് ഓറഞ്ച്

വിപണിയില്‍ വളരെ സുലഭമായി കിട്ടുന്ന ഒരു ഫ്രൂട്ട് ആണ് ഓറഞ്ച്. പലരുടെയും ഇഷ്ടപ്പെട്ട ഫ്രൂട്ട്‌സ് കൂടിയായിരിക്കും ഇത്. സീസണ്‍ ആയി കഴിഞ്ഞാല്‍ വലിയ വിലക്കുറവില്‍ ലഭിക്കുന്ന ഒരു പഴവര്‍ഗമാണ് ഓറഞ്ച്. ഓറഞ്ച് എല്ലാ വീടുകളിലും വാങ്ങി വയ്ക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഫ്രൂട്ട് ആണ് ഓറഞ്ച്. ഹൃദയാരോഗ്യം മുതല്‍ ചര്‍മ്മസംരക്ഷണം വരെ ഏറ്റെടുക്കുന്നു ഈ പഴവര്‍ഗ്ഗം. ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

കരള്‍ രോഗത്തെ തടയുന്നു

ഓറഞ്ചിന് ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിവൈറല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഓറഞ്ചിലെ നരിംഗിനും ഹെസ്‌പെരിഡിനും കരളിലെ ലിപിഡുകളുടെ സമന്വയവും പ്രകാശനവും കുറയ്ക്കുന്നു. ഹെപ്പറ്റൈറ്റിസ് സി വൈറസ് അണുബാധയുള്ള രോഗികളില്‍ ഉയര്‍ന്ന കരള്‍ എന്‍സൈമുകളുടെ അളവ് ഓറഞ്ച് കുറയ്ക്കുന്നു എന്നാണ് കണ്ടെത്തലുകള്‍.അര്‍ബുദ സാധ്യത കുറയ്ക്കുന്നു

ഓറഞ്ചില്‍ ഡി-ലിമോണീന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശ അര്‍ബുദം, ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ തടയാന്‍ സഹായിക്കുന്നു. ഓറഞ്ചില്‍ ധാരാളമായി വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. അവ ക്യാന്‍സറിനെ ചെറുക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധശേഷി നല്‍കുന്നു

ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്ന ഫ്രൂട്ടാണ് ഓറഞ്ച്. രോഗപ്രതിരോധശേഷി ലഭിക്കുന്നതില്‍ വിറ്റാമിന്‍ സിക്ക് വലിയ പങ്കുണ്ട്. ഓറഞ്ഛില്‍ ധാരാളമായി ഇവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജലദോഷം തടയുന്നതിനും ചെവി അണുബാധ തടയുന്നതിനും ഓറഞ്ച് നല്ലതാണ്.

ഹൃദയാരോഗ്യം

ലോകമെമ്പാടുമുള്ള അകാല മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങള്‍. ഓറഞ്ചിന് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.മുഖക്കുരുവില്‍ നിന്ന് മോചനം

ഓറഞ്ചിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം മുഖക്കുരു ഉണങ്ങാനും ചര്‍മ്മത്തിലുണ്ടാകുന്ന എണ്ണയെ നിയന്ത്രിക്കാനും സഹായിക്കുന്നു. സുഷിരങ്ങള്‍ തുറക്കുന്നതും നിങ്ങളുടെ മുഖത്തെ അഴുക്കും അവശിഷ്ടങ്ങളും ശുദ്ധീകരിക്കുന്നതുമാണ് ഇത് ചെയ്യുന്നത്. ഇത് അധിക സെബം ഉല്‍പാദനത്തെയും നിയന്ത്രിക്കുന്നതിനാല്‍ മുഖക്കുരുവില്‍ നിന്ന് രക്ഷനേടാം.

ആസ്ത്മയെ അകറ്റാം

ആസ്ത്മ രോഗത്തെ തടയാന്‍ ഓറഞ്ച് സഹായിക്കുന്നു. ഓറഞ്ചില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ധാരാളമുണ്ട്. കൂടാതെ ഓറഞ്ചില്‍ ആസ്ത്മയുടെ ആവൃത്തി കുറയ്ക്കുന്ന ഫ്‌ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓറഞ്ച് ആസ്ത്മയുമായി ബന്ധപ്പെട്ട ശ്വാസംമുട്ടല്‍ കുറയ്ക്കുന്നു.

ചര്‍മ്മത്തിന്റെ തിളക്കം

ഓറഞ്ച് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം പ്രദാനം ചെയ്യുന്നു. കറുത്ത പാടുകള്‍, മുഖക്കുരുവിന്റെ പാടുകള്‍, വ്യത്യസ്തമായ ചര്‍മ്മത്തിന്റെ ടോണ്‍ എന്നിവ അകറ്റാനും നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധവും വ്യക്തവും ആരോഗ്യകരവുമാക്കാനും ഓറഞ്ച് സഹായിക്കുന്നു.

STORY HIGHLIGHTS: Health Benefits of Orange