ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോള്‍ അതിനൊപ്പം എന്ത് കറി ഉണ്ടാക്കും എന്നോര്‍ത്ത് വിഷമിക്കുകയാണോ നിങ്ങള്‍? നിങ്ങള്‍ക്ക് കറികള്‍ വിശാലമായി ഉണ്ടാക്കാന്‍ സമയമില്ലെന്ന് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും എന്നാല്‍ രുചിയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസും ഇല്ലാത്തതുമായ ഒരു കിടിലന്‍ തക്കാളി ചട്‌നി നമുക്ക് പരിചയപ്പെടാം. വീട്ടിലുള്ള വളരെ കുറഞ്ഞ ചെരുവകള്‍ കൊണ്ട് 5 മിനിറ്റില്‍ തയ്യാറാക്കുന്ന ഈ പുതിയ റെസിപ്പി എല്ലാവരും പരീക്ഷിച്ചു നോക്കൂ.
തക്കാളി ചട്‌നി തയ്യാറാക്കുവാന്‍ ആവശ്യമുള്ള ചേരുവകള്‍
- തക്കാളി ചെറുതായി അരിഞ്ഞത്
- സവാള കനം കുറച്ച് അരിഞ്ഞത്
- വറ്റല്‍ മുളക്
- വെളുത്തുള്ളി
- എണ്ണ
- ആവശ്യത്തിന് ഉപ്പ്
- ഇഡ്ഡലി മാവ്
- കറിവേപ്പില
- മല്ലിയില
തക്കാളി ചട്‌നി തയ്യാറാക്കുന്ന വിധം;
ഇതിനായി ആദ്യം കുറച്ചു ഉണക്കമുളക് എടുത്ത് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം ഒരു സവാള കനം കുറച് അരിഞ്ഞു മാറ്റിവയ്ക്കുക. പിന്നീട് നാല് തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. ശേഷം ഇവ മൂന്നും കൂടി നല്ലപോലെ അരച്ചെടുക്കണം. ഇതിന്റെ കൂടെ ഒരു 8 അല്ലിയോളം വെളുത്തുള്ളി കൂടി ചേര്‍ത്ത് വേണം അരയ്ക്കാന്‍. നല്ലപോലെ പേസ്റ്റ് പരുവത്തില്‍ വേണം ഈ കൂട്ട് അരച്ചെടുക്കാന്‍. ശേഷം ഒരു പാത്രത്തിലേക്ക് അല്‍പ്പം എണ്ണയൊഴിച്ച് അത് ചൂടാകുമ്പോള്‍ അതിലേക്ക് കടുകും കറിവേപ്പിലയും ഇടുക. ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഈ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം.
ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ചുകൊടുക്കാം. പിന്നീട് ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്തുകൊടുക്കുക. ശേഷം ഇത് ഒന്ന് കുറുകിയ പരുവത്തിലേക്ക് വറ്റി വരുന്നത് വരെ വെയിറ്റ് ചെയ്യുക. ഇനിയും ഇതിലേക്ക് അല്‍പം ഇഡ്ഡലി മാവും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം അതിനു പുറത്തേക്ക് അല്‍പ്പം മല്ലിയിലയും ചേര്‍ത്ത് ഇളക്കാം. വളരെ ടേസ്റ്റി ആയിട്ടുള്ള തക്കാളി ചട്ണി തയ്യാര്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ ചട്‌നി ഒരുപോലെ ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
STORY HIGHLIGHTS: Simple Tomato Chutney Recipe