രാസവളമായ യൂറിയയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാകാനൊരുങ്ങി ഖത്തർ. ഇതിന്റെ ഭാഗമായി മിസഈദിൽ കുറ്റൻ പ്രൊഡക്ഷൻ കോംപ്ലക്‌സ് നിർമിക്കും. നിലവിൽ 6 മില്യൺ ടണ്ണാണ് ഖത്തറിന്റെ പ്രതിവർഷ യൂറിയ ഉൽപാദനം. 2030 ഓടെ ഇത് 12.4 മില്യൺ ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഖത്തർ ഊർജസഹമന്ത്രി സഅദ് ഷെരീദ അൽ കഅബി പറഞ്ഞു.
പുതിയ കോംപ്ലക്‌സിൽ മൂന്ന് അമോണിയ പ്രൊഡക്ഷൻ ലൈനുകളും നാല് യൂറിയ പ്രൊഡക്ഷൻ ട്രെയിനുകളുമാണ് ഉണ്ടാവുക. വരും വർഷങ്ങളിൽ കാർഷിക മേഖലയിൽ യൂറിയയുടെ ആവശ്യകത വർധിക്കുമെന്ന് ഖത്തർ ഊർജമന്ത്രി വ്യക്തമാക്കി. 2022 ൽ ലോകത്തെ ഏറ്റവും വലിയ ബ്ലു അമോണിയ പ്രൊജക്ടിന് ഖത്തർ തുടക്കമിട്ടിരുന്നു. 2026 ഓടെ ഇവിടെനിന്നും ഉൽപ്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.