Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

മാനസികവെല്ലുവിളി നേരിടുന്ന യുവതിയിൽ അതിസങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ പിഎംഎഫ് ആശുപത്രി-Aster PMF Hospital, Kollam

38 വയസുകാരിക്കാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗശമനം സാധ്യമായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 06:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊല്ലം 29- 08-2024: ചികിത്സാമികവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ അതീവസങ്കീർണമായ ശസ്ത്രക്രിയയിലൂടെ മാനസികവെല്ലുവിളി നേരിടുന്ന യുവതിയ്ക്ക് ആശ്വാസമേകി കൊല്ലത്തെ ആസ്റ്റർ പിഎംഎഫ് ആശുപത്രിയിലെ ഡോക്ടർമാർ. 38 വയസുകാരിക്കാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗശമനം സാധ്യമായത്. യുവതി നേരിട്ടിരുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ കൂടി കേട്ടാൽ മാത്രമേ ഈ വിജയത്തിന്റെ വലിപ്പം മനസ്സിലാകുകയുള്ളു. ഉദരത്തിൽ ഒരു വലിയ മുഴ പ്രത്യക്ഷപ്പെട്ടപ്പോഴാണ് യുവതിയെ ബന്ധുക്കൾ ആസ്റ്റർ പിഎംഎഫിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിക്കുന്നത്. ഡോ. പൂജ മോഹൻ ആണ് പ്രാഥമിക പരിശോധനകളും രോഗനിർണയവും നടത്തിയത്. അമിതവണ്ണം കാരണമുള്ള ബുദ്ധിമുട്ടുകൾ യുവതിയെ അലട്ടിയിരുന്നു.

മാനസികവൈകല്യങ്ങൾ നേരിടുന്ന വ്യക്തിയായതിനാൽ യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കുന്നത് അതീവദുഷ്കരമായിരുന്നു. രോഗം കൃത്യമായി നിർണയിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. എട്ടുമാസം ഗർഭിണിയായതിന് സമാനമായ ഉദരമാണ് ഒറ്റനോട്ടത്തിൽ രോഗിക്കുണ്ടായിരുന്നത്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും വളരെ പണിപ്പെട്ടാണ് യുവതിയുടെ ശരീരത്തിൽ പരിശോധനകൾ നടത്തിയത്. അങ്ങേയറ്റം ക്ഷമയോടുകൂടി പൂർത്തിയാക്കിയ സ്കാനിങ്ങിൽ ഉദരത്തിന്റെ ഇടതുഭാഗത്താണ് അസാധാരണ വലിപ്പമുള്ള മുഴ സ്ഥിതിചെയ്യുന്നതെന്ന് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു പോംവഴി.

യുവതിയുടെ സാഹചര്യം കണക്കിലെടുത്ത് രണ്ടുദിവസം മുൻപേ തന്നെ ആസ്റ്റർ പിഎംഎഫിൽ അഡ്മിറ്റ് ചെയ്തു. ഈ സമയംകൊണ്ട് ആവശ്യമായ എല്ലാ ടെസ്റ്റുകളും തയ്യാറെടുപ്പുകളും പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. അൾട്രാസൗണ്ട് സ്കാനിൽ യുവതിയുടെ ഗർഭാശയത്തിൽ അസാമാന്യവലിപ്പമുള്ള ഫൈബ്രോയിഡുകൾ കണ്ടെത്തി. ഇവ അർബുദമുഴകളല്ലെന്ന് ആദ്യമേ സ്ഥിരീകരിച്ചു. എന്നാൽ ഈ ഫൈബ്രോയിഡുകൾ യുവതിയുടെ ഗർഭപാത്രത്തെ ഞെരിഞ്ഞമർത്തുന്നതായിരുന്നു. ഈ കടുത്ത സമ്മർദ്ദം കാരണം വൃക്കകൾക്ക് തകരാറുകൾ ഉണ്ടാകാതെ നോക്കേണ്ടത് അനിവാര്യമായിരുന്നു. ആ സാഹചര്യമൊഴിവാക്കാൻ യുവതിയുടെ മൂത്രക്കുഴലുകളിൽ സ്റ്റെന്റുകൾ സ്ഥാപിച്ചു. വൃക്കകളിൽ നിന്നും മൂത്രസഞ്ചിയിലേക്ക് തടസങ്ങളില്ലാതെ മൂത്രം കടത്തിവിടുന്നതിനായിരുന്നു ഇങ്ങനെയൊരു മുന്നൊരുക്കം നടത്തിയത്.

അക്ഷീണപ്രയത്നത്തിനും നിരന്തരനിരീക്ഷണത്തിനും ശേഷമാണ് ശസ്ത്രക്രിയക്ക് മെഡിക്കൽ സംഘം തയാറെടുത്തത്. പൊക്കിളിന് മുകളിലുണ്ടായിരുന്ന ഹെർണിയ നീക്കം ചെയ്യാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. സാധാരണ ലംബമായി ഒരു മുറിവുണ്ടാക്കിയാണ് ഇത്തരം മുഴകൾ നീക്കം ചെയ്യാറുള്ളത്. എന്നാൽ യുവതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിവയറ്റിൽ തിരശ്ചീനമായി നീളത്തിലൊരു മുറിവുണ്ടാക്കേണ്ടിവന്നു. യുവതിയുടെ ഗർഭാശയത്തിൽ നിരവധി ഫൈബ്രോയിഡുകൾ പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ കണ്ടത്. ഈ ഫൈബ്രോയിഡുകൾ കാരണം ഗർഭാശയം തിരിഞ്ഞുപോയ അവസ്ഥയിലായിരുന്നു. അപ്രതീക്ഷിതമായ ഈ വെല്ലുവിളി കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതീവശ്രദ്ധയോടും കരുതലോടും കൂടി നീങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയായി. എന്നിട്ടും സധൈര്യം ഡോക്ടർമാർ ശസ്ത്രക്രിയ തുടർന്നു. അതീവസൂക്ഷ്മതയോടെ ആദ്യം ഗർഭാശയം വേർപ്പെടുത്തി. പിന്നാലെ ഹെർണിയ പരിഹരിച്ചു. ശേഷം ഉദരത്തിലെ അധികകൊഴുപ്പ് നീക്കി ചർമവും പേശികളും ബലപ്പെടുത്തിക്കൊണ്ടുള്ള അബ്‌ഡോമിനോപ്ലാസ്റ്റിയും വിജയകരമായി പൂർത്തിയാക്കി. അതോടെ യുവതിയുടെ ഉദരം സാധാരണഗതിയിലായി.

ശസ്ത്രക്രിയക്ക് ശേഷം മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായ പരിചരണവും ശുശ്രൂഷയുമായിരുന്നു യുവതിയ്ക്ക് ആവശ്യം. ആ ദൗത്യം ഏറെ സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി ആസ്റ്റർ പിഎംഎഫിലെ നേഴ്‌സിങ് സംഘം പൂർത്തിയാക്കി. രോഗം പൂർണമായി ഭേദമാകുന്നത് വരെ മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികൾ ഏറ്റെടുത്ത് അവർ യുവതിയെ ശുശ്രൂഷിച്ചു. ഡോക്ടർമാരും നിരന്തരം നിരീക്ഷണം നടത്തി. ആസ്റ്റർ പിഎംഎഫിലെ മെഡിക്കൽ സംഘത്തിന്റെ വൈദഗ്ധ്യത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായപ്രവർത്തനത്തിന്റെയും ഫലമായാണ് ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്. നിരവധി ആരോഗ്യപ്രശ്നനങ്ങളാൽ വലഞ്ഞിരുന്ന യുവതിയെ, അത്യധികം ആത്മാർത്ഥതയോടെയാണ് ഡോക്ടർമാരും സർജന്മാരും സമീപിച്ചത്.

ഗൈനക്കോളജി, യൂറോളജി, ജനറൽ സർജറി, ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ എന്നീ വിഭാഗങ്ങൾ യുവതിയ്ക്ക് വേണ്ടി കൂട്ടായി പ്രയത്നിക്കുകയായിരുന്നു. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർണമായ ചികിത്സാരീതികൾ ആവശ്യമായി വരുമ്പോൾ, ഒരു ആശുപത്രി എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മാതൃകാപരമായ ഉദാഹരണമാണ് ആസ്റ്റർ പിഎംഎഫ് കാഴ്ചവെച്ചത്.

STORY HIGHLIGHTS: Aster PMF Hospital, Kollam

ReadAlso:

എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍ – two arrested with mdma

മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി – missing man dead

കറന്റ് ഇല്ല; കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവം മുടങ്ങി

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കൊല്ലത്ത് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടിൽ കൂട്ടത്തല്ല്

Tags: surgery successകൊല്ലംശസ്ത്രക്രിയഅന്വേഷണം.കോംAnweshnam.comAster PMF Hospitalആസ്റ്റർ പിഎംഎഫ് ആശുപത്രിKollam

Latest News

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ; പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത | Malayali nuns arrested on charges of human trafficking ; KCYM Mananthavady diocese holds protest

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു;  നാലര വയസുകാരന് ദാരുണാന്ത്യം | palakkad drowned death four year old boy

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരാണ്ട് ;സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മൗനം ആചരിക്കും | one year of wayanad landlside education dpt

തൃശൂരിൽ അച്ഛനെ കൊലപ്പെടുത്തി മകൻ,​ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു | man kills father in thrissur

കേരളത്തിലെ ആദ്യ ഗവേഷണ, വികസന ഉച്ചകോടി തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.