സൂര്യകാന്തി പാടം കാണുക എന്നുള്ളത് യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു തീരുമാനം ആയിരിക്കും. സൂര്യകാന്തികളുടെ അതിമനോഹരമായ ഒരു കാഴ്ച തെങ്കാശിയിൽ ഉണ്ട് . തെങ്കാശി പുനലൂർ ബസ്സിലാണ് അതിനായി കേറേണ്ടത്. അതിനായി അഷ്ടമുടിക്കായൽ ഒരു യാത്രമാർഗമായി തിരഞ്ഞെടുക്കാം. അഷ്ടമുടി കായൽ വഴി ഉള്ള ഒരു 5 മണിക്കൂർ ബോട്ട് യാത്രയാണ് ഈ സീ അഷ്ടമുടി. ഉച്ച ഭക്ഷണം പൈസ കൊടുത്തു കഴിക്കാൻ ബോട്ടിൽ സൗകര്യം ഉണ്ട്. കുടുംബശ്രീ വഴി ആണ് ഓർഡർ അനുസരിച്ച് ഉച്ചഭക്ഷണം കൊണ്ട് വന്നു തരുന്നത്. 11.30 ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 4.30 ന് അവസാനിക്കും. ബോട്ടിൽ നിന്ന് ഇറങ്ങി കാണാൻ സബ്രാണികൊടി എന്ന ഒരു കണ്ടൽ കാട് നിറഞ്ഞ ഒരു സ്ഥലം കൂടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിടെ പോകാൻ മറ്റൊരു ചെറിയ ബോട്ടിന് പോകേണ്ടതുണ്ട്. അതിനു 100 രൂപ കൊടുക്കേണ്ടി വരും. കണ്ടൽ കാടുകൾക്കിടയിൽ ആണ് സംബ്രാണികൊടി സ്ഥിതി ചെയ്യുന്നത്. മുട്ടറ്റം വെള്ളത്തിൽ വേണം സംബ്രണികൊടിയിൽ
ഇറങ്ങാൻ. പ്രകൃതിമനോഹരമായ ഒരു നല്ല കാഴ്ച സമ്മാനിക്കാൻ കഴിയുന്ന എടുപ്പോടെ തന്നെ ആണ് സംബ്രാണികൊടി എന്ന ഐലൻഡ് നില നിൽക്കുന്നത്. പുനലൂർ നിന്ന് തെങ്കാശി ബസ് കയറിയാൽ സൂര്യകാന്തി പാടം കാണാൻ പെട്ടെന്ന് എത്താം. ബോർഡർ കടന്നു കുറച്ചു കൂടി പോയാൽ തമിഴ്നാട്ടിൽ ഉള്ള അതിമനോഹരം ആയ കണ്ണെത്താദൂരം വ്യാപിച്ചു കിടക്കുന്ന പച്ച പാടങ്ങൾ കാണാം. അതു കഴിഞ്ഞ് കുറച്ചു ദൂരം കൂടി പോയാൽ തെങ്കാശി ടൗൺ എത്തിച്ചേരും. “സുന്ദരപാന്ത്യപുരം” എന്ന സ്ഥലത്താണ് സൂര്യകാന്തി പാടം ഉള്ളത്. ബസ് സ്റ്റാൻഡിൽ നിന്നും 1 km നടന്നാൽ സൂര്യകാന്തി പൂക്കൾ നിറഞ്ഞ അതി മനോഹരം ആയ പാടം കാണാൻ സാധിക്കും.
പോകുന്ന വഴിയിൽ കുറെ വറ്റി വരണ്ടു കിടക്കുന്ന ഒരു തടാകം പോലെ ഉള്ള ജലസംഭരണി കാണാം. അവിടെത്തന്നെ കാണാനുള്ള മറ്റൊരു കാഴ്ച്ച ആണ് അന്യൻ പാറ. അന്യൻ സിനിമയിൽ കാണുന്നപോലെ ഉള്ള അതിമനോഹരം ആയ ഒരു വ്യൂ ആണ്. . പാറ കൂട്ടത്തിന് പിന്നിൽ ചുറ്റിലും പച്ച പരവതാനി വിരിച്ച പോലെ നിൽക്കുന്ന നെൽപ്പാടം ആണ് കാണുന്നത്. പാറയുടെ മുകളിൽ നിന്നുള്ള വ്യൂ അതിമനോഹരം ആണ്. മുൻഭാഗത്ത് ഒരു ജലസംഭരണി കൂടി കാണാം. അവിടെ നിന്നും തെങ്കാശിയിലേക്ക് എത്തിയാൽ കാഴ്ചകൾ വീണ്ടും മനോഹരമാണ്. അതിമനോഹരം ആയ വ്യൂ പോയിൻ്റ് ആണ് നമ്മൾ അവിടെ കാണുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ. അത്ര മാത്രം സുന്ദരം ആണ്. നേരം പോകുന്നത് അറിയില്ല. ഇതിനു മുകളിലേക്ക് കയറുകയാണെങ്കിൽ ഒരു താഴ്വരയുണ്ട് അവിടെ ഒരു അമ്പലവും അവിടെ നിന്നുള്ള ദൃശ്യങ്ങളും അതിമനോഹരമാണ്. അകലെ ഉള്ള കേരള – തമിഴ്നാട് ബോർഡറും, ഒരു ഡാമും, മൊട്ടക്കുന്നുകളും, കാറ്റാടി പാടങ്ങളും എല്ലാം നമുക്ക് മുകളിൽ നിന്ന് ഉള്ള കാഴ്ച ആണ്.
അമ്പലത്തിന് പുറത്ത് പ്രധാന നടയിൽ നിന്നും തൊഴുതു ഇറങ്ങി വരുന്ന 2 സൈഡ് സ്റ്റെപ്പിനും
ഇടയിൽ താഴെയായി അതിമനോഹരം ആയ മയിൽ ചിത്രം 2 സൈഡിലും കൊത്തി വച്ചത് കാണാം. ക്ഷേത്ര മതിൽ കെട്ടിൻ്റെ ചുവപ്പും വെള്ളയും ഇട കലർന്ന വരകൾ ഒരു പ്രത്യേക ഭംഗി അവിടെ കൂട്ടി ചേർക്കുന്നുണ്ടായിരുന്നു. ക്ഷേത്ര ഗോപുരത്തിൻ്റെ മൊത്തത്തിൽ ഉള്ള കാഴ്ച ഒന്ന് കാണേണ്ടതാണ്. മനോഹരം ആയി കെട്ടി ഉണ്ടാക്കിയ ക്ഷേത്ര കുളവും മുകളിൽ ആയി കാണാം. മതി വരുവോളം ക്ഷേത്ര പരിസരവും ചുറ്റും ഉള്ള പ്രകൃതി ഒരുക്കിയ സുന്ദര കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാം.
Story Highlights ;Thenkashi travel