‘കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വേദാവതി നദി ഒഴുകുന്ന താഴ്‌വരയ്ക്ക് അഭിമുഖമായി ജോഗിമട്ടി വനമേഖലയോട് അടുത്തായി നിരവധി കുന്നുകളും കൊടുമുടിയും ചേർന്ന മനോഹരമായ ഒരു ചരിത്ര നിർമ്മിതിയാണ് ചിത്രദുർഗ്ഗ കോട്ട’.
ചരിത്രത്തിൻ്റെ അധ്യായങ്ങളിൽ 11-ഉം 16-ഉം നൂറ്റാണ്ടുകൾക്കിടയിൽ ഈ പ്രദേശം ഓരോ കാലഘട്ടത്തിലെ രാജവംശ ഭരണാധികാരികളായ ചാലൂക്യരും ഹൊയ്‌സാലരും പിന്നീട് വിജയനഗര സാമ്രാജ്യത്തിലെ ചിത്രദുർഗയിലെ നായകരും ചേർന്നാണ് ഈ കോട്ട പൂർണ്ണമായി പണിതത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് വിജയനഗര സാമ്രാജ്യത്തിൻ്റെ പതനത്തിനു ശേഷം ആണ് നായകരാജവംശത്തിലെ തിമ്മന നായകരും പിൻഗാമികളും കോട്ട വിപുലപെടുത്തുകയും അവരുടെ ശക്തികേന്ദ്രമായി ഈ കോട്ടയെ മാറ്റുകയും ചെയ്യുന്നത് .
1500 ഏക്കറോളം വിസ്തൃതിയുള്ള ഈ കോട്ടകകത്ത് പ്രവേശിക്കുന്നതോട് കൂടി ചരിത്രാതീതകാലത്തെ അപൂവ്വ കാഴ്ചകളിലേക്ക് ആണ് നമ്മൾ എടുത്തറിയപ്പെടുക . 16-18 നൂറ്റാണ്ടുകളിൽ പണിത ‘ യെന്നെ കോല ‘ എന്ന എണ്ണ സംഭരിക്കാൻ ഉപയോഗിക്കുന്ന കിണറും അതിനോട് ചേർന്നുള്ള ഗുഹയ്ക്കകത്തുള്ള ബനശങ്കരി ക്ഷേത്രവുമാണ് ആദ്യം കാണുവാൻ സാധിക്കുന്നത്. പിന്നെ ചെറുതും വലുതുമായ മനോഹരമായ കൊത്തുപണികൾ നിറഞ്ഞ വലിയ ചുവരുകളാൽ സംരക്ഷിതമായ പ്രധാന കവാടം, ആ കവാടം കടന്ന് വേണം കോട്ടയിലേക്കുള്ള പ്രവേശിക്കുവാൻ
ചിത്രദുർഗ നായകരുടെ പ്രധാന ദേവതയായ ‘ ഏകനാഥേശ്വരി ‘ക്ഷേത്രവും, വലിയ പാറയിൽ നിന്ന് കൊത്തിയെടുത്ത ഗണപതി ക്ഷേത്രവും, 16-17 നൂറ്റാണ്ടിൽ ഭരമണ്ണ നായകൻ്റെ ഭരണകാലത്ത് വലിയ തൂണുകളിൽ പണിത ‘ മുരുകമഠവും’, അതിനോട് ചേർന്ന് കോട്ടയിലെ പ്രധാനപെട്ട മറ്റൊരു ക്ഷേത്രമായ ‘സാമ്പിഗെ സിദ്ധേശ്വര’ ക്ഷേത്രവും ഗാളിമണ്ഡപവും ഒക്കെ ഇവിടെ നിലകൊള്ളുന്നുണ്ട്. മറ്റൊരു വശത്തായി ഉയർന്ന നിലയിൽ പുരാണകഥകളിൽ പറയുന്ന രാക്ഷസിയായ ഹിഡിംബയെ ഭീമൻ വധിക്കുകയും ആ പ്രദേശത്ത് സമാധാനം തിരികെ കൊണ്ടു വരികയും ചെയ്തതിൻ്റെ ഭാഗമായി നിലകൊള്ളുന്ന ‘ഹിഡിംബേശ്വര ക്ഷേത്രവും കാണാം. ‘ കോട്ടയുടെ മധ്യഭാഗത്തായി ആണ് ഇത് നിലകൊള്ളുന്നത്. വാസ്തുവിദ്യയുടെ അപൂർവ്വ സൗന്ദര്യത്താൽ സമ്പന്നമാണ് ഈ രണ്ടുക്ഷേത്രങ്ങളും.
ചിത്രദുർഗ്ഗ കോട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ‘ ഒനകെ ഒബവ്വന കിണ്ടി ‘ നായകരുടെ ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഹൈദരാലിയുടെ സൈനികർക്കെതിരെ കോട്ടയുടെ സംരക്ഷണത്തിനായി പോരാടുകയും സ്വന്തം ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ഒനകെ ഒബവ്വ എന്ന യോദ്ധാവിൻ്റെ ഐതിഹാസിക പോരാട്ട സ്ഥലമായി ആണ് ഇത് അറിയപ്പെടുന്നത്..കോട്ടയിലെ സാഹസികമായ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ‘ഗോപാലസ്വാമി ഹോണ്ട’ ജലസംഭരണിയിൽ നിന്ന് വരുന്ന വെള്ളം ‘അക്ക ഹോണ്ട, തൻഗി ഹോണ്ട ‘ എന്ന് വിളിക്കപ്പെടുന്ന ഇരട്ട കുളങ്ങളും കടന്നു ഒബവ്വന കിണ്ടി കോട്ടയുടെ ഗുഹവഴി ചെറുവെള്ളച്ചാട്ടമായി പുറത്തേക്ക് ഒഴുകുന്നുണ്ട് .
ഇതുകൂടാതെ കുന്നിൻ മുകളിലുള്ള ഗോപാലസ്വാമി ക്ഷേത്രവും, താഴെ തടകങ്ങൾക്ക് അരികിൽ ഉള്ള കാശിവിശ്വനാഥ ക്ഷേത്രവും, അഞ്ജനെയസ്വാമി ക്ഷേത്രവുമെല്ലാം തന്നെ കോട്ടയ്ക്കകത്തെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിൽ ഹൈദരലി കോട്ട പിടിച്ചടക്കുകയും പിന്നീട് ബ്രിട്ടിഷ് ഭരണത്തിൻ കീഴിൽ ആകുകയും ചെയ്തു
Story Highlights ; chithra dhurga kotta