ഒട്ടുമിക്ക കുട്ടികളുടെയും വളരെ പ്രിയപ്പെട്ട ഒരു ചോക്ലേറ്റ് ആയിരിക്കും ഡയറി മിൽക്ക്. കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും പ്രിയപ്പെട്ട ചോക്ലേറ്റുകളിൽ ഒന്നാണ് ഡയറി മിൽക്ക്. എന്നാൽ ഡയറി മിൽക്കിൽ പേരിനു മാത്രമേ മിൽക്കുള്ളൂ എന്ന് പറയുന്നതാണ് സത്യം. ഡയറി മിൽക്കിൽ മിൽക്കിനേക്കാൾ കൂടുതൽ ഉള്ളത് മറ്റുപല സാധനങ്ങളുമാണ്. ശരിക്കും ഡയറി മിൽക്ക് കഴിക്കുമ്പോൾ ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് എത്തുന്നത് ഒട്ടുംതന്നെ നല്ല സാധനങ്ങൾ അല്ല.
ഡയറി മിൽക്ക് പാക്കിന്റെ പുറവശത്ത് തന്നെ ഇതിൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്നത് 53 ഗ്രാം പഞ്ചസാരയാണ് ഇത് വളരെ വലുതാണ്. ഇത്രയും പഞ്ചസാര ഒരു ദിവസം നമ്മുടെ ശരീരത്തിലേക്ക് ചെല്ലുക എന്ന് പറയുന്നത് ഒട്ടും തന്നെ ഹെൽത്തി ആയിട്ടുള്ള കാര്യമല്ല. അതേപോലെതന്നെ വളരെയധികം കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. 30 ഗ്രാമോളം ഫാറ്റ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് അതും സാച്ചുറേറ്റഡ് ഫാറ്റ് ആണ്. ഇത് ഹൃദ്രോഗം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമായി മാറുകയും ചെയ്യാറുണ്ട്.
കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിൽ ഒരു പരിധിയിൽ കൂടുതൽ ഇത് കഴിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്. നമ്മുടെ പരസ്യങ്ങളിലൊക്കെ നമ്മൾ കാണുന്നത് ദിവസവും ഇത് കഴിക്കാം എന്നതാണ്. എന്നാൽ ഒരു കാരണവശാലും ദിവസവും ഇത് കഴിക്കാൻ പാടില്ല. ദിവസവും ഇത്തരത്തിൽ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടും തന്നെ ഗുണകരമല്ല എന്ന് മാത്രമല്ല വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യാറുണ്ട്. കുട്ടികളെപ്പോലെ തന്നെ മുതിർന്നവരും ഡയറി മിൽക്ക് ഒരുപാട് ഉപയോഗിക്കുന്നത് കുറയ്ക്കുന്നതായിരിക്കും നല്ലത്..
Story Highlights ; Diary milk chocolate drobacks