ചേരുവകള്‍
മുട്ട പുഴുങ്ങിയത് 4 എണ്ണം
ഉരുളക്കിഴങ് 2എണ്ണം
സവാള 2 എണ്ണം
തക്കാളി 1 എണ്ണം
പച്ചമുളക് 2 എണ്ണം
തേങ്ങാ ചിരകിയത് 1 കപ്പ്
മുളക് പൊടി, 2 സ്പൂൺ
മല്ലിപ്പൊടി 1 1/2സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
കുരുമുളക് 1/2 ടീസ്പൂൺ
എണ്ണ 2 സ്പൂൺ
കടുക് 1/4 സ്പൂൺ
തയ്യാറാക്കുന്ന വിധം
തേങ്ങ ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഇട്ട് ചുവക്കെ വറുക്കുക. എന്നിട്ട് തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും, മഞ്ഞൾപൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഇളക്കി പച്ച മണം മാറുമ്പോൾ ഇറക്കി വെച്ച് ഇളക്കുക. തണുത്ത ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക, അരിഞ്ഞ ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക . ശേഷം തക്കാളി ചേർക്കാം, ഇതിലേക്ക് ഉപ്പും ചേർത്ത് അടച്ചു മൂടി വേവിക്കുക. ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പും മുട്ടയും ചേർത്ത് നന്നായിളക്കി 10 മിനിട്ടു അടച്ചു വേവിച്ചു ശേഷം ഗ്രേവി ഒന്ന് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കാം..