ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പൽ ഡോ. സന്ദീപ് ഘോഷ് അറസ്റ്റിൽ. അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആർ.ജി. കറിലെ അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. വിഭാഗം നേരത്തെ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലേക്ക് രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.
കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. അഴിമതിക്കേസിൽ സന്ദീപ് ഘോഷിനെ സി.ബി.ഐ. സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു. നേരത്തെ, വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല അന്വേഷിക്കുന്ന സി.ബി.ഐ. സംഘം സന്ദീപ് ഘോഷിന്റെ നുണപരിശോധന നടത്തി. തുടർച്ചയായ 10 ദിവസത്തെ ചോദ്യംചെയ്യലിൽ പല കാര്യങ്ങളും ഘോഷ് മറച്ചുപിടിക്കുന്നെന്ന് ബോധ്യമായതിനാലായിരുന്നു നുണപരിശോധന.
ഡോ. സന്ദീപ് ഘോഷിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത് സന്ദീപ് ഘോഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഡോക്ടറുടെ കൊലപാതക കേസിന് പിന്നാലെയാണ് ഡോ. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവും ശക്തമായത്. ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗസ്റ്റ് 12നാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സന്ദീപ് ഘോഷ് രാജിവെക്കുന്നത്.
കഴിഞ്ഞയാഴ്ച ഐഎംഎ സന്ദീപ് ഘോഷിന്‍റെ അംഗത്വവും റദ്ദാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്ക വിധേയനാക്കിയിരുന്നു. പതിനാറ് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐയുടെ നടപടി. രാത്രിയോടെ സന്ദീപ് ഘോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.സന്ദീപ് ഘോഷിന്‍റെ അറസ്റ്റിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.