ഓലമടലും, പനമടലും മാത്രം കഴിക്കുന്ന ആനയുടെ ആരോഗ്യത്തെപ്പറ്റി ഒന്ന് ആലോചിച്ചുനോക്കൂ. അതുപോലെ തന്നെ മണിക്കൂറുകളോളം കുതിച്ചു പായുന്ന കുതിര, വേഗത്തിൽ ഓടുന്ന മാൻ, കൂടുതൽ അധ്വാനിക്കുന്ന കാള തുടങ്ങിയവയെല്ലാം സസ്യാഹാരം മാത്രം ഭക്ഷിക്കുന്നവയാണ്. കൂടുതലും പച്ചയായിത്തന്നെ. അങ്ങനെയെങ്കിൽ സസ്യാഹാരം മാത്രം കൂടുതലും പച്ചയായി കഴിക്കുന്ന മനുഷ്യന്റെ ശരീരത്തിലെ മാലിന്യങ്ങളൊക്കെ നീങ്ങി ആരോഗ്യമുള്ള ശരീരമായി മാറണമല്ലോ; തീർച്ചയായും മാറും.
സസ്യങ്ങളുടെ ഇലകളും ഫലങ്ങളും പഴങ്ങളും പാകം ചെയ്യാതെ ഫ്രഷ് ആയി തന്നെ
കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കുമെന്നുള്ളത് പരമമായ ഒരു സത്യമാണ്. അതിനർത്ഥം ഭക്ഷണം പാകം ചെയ്യാതെ കഴിക്കണം എന്നല്ല, മറിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും പച്ചയായി കഴിക്കാൻ ശ്രമിക്കണം. എല്ലാ പച്ചക്കറികളും ആരോഗ്യത്തെ നിലനിർത്തുന്നതിനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും, ഉള്ള രോഗാവസ്ഥകളെ സമൂലം ഛേദിച്ചുകളയുന്നതിനും പ്രയോജനപ്പെടുത്തുന്നു.
ടിഷ്യുകളുടെ പുനർനിർമാണം നടത്തുക എന്ന ശ്രേഷ്ഠമായ കൃത്യമാണ് പച്ചക്കറികൾ നിർവഹിക്കുന്നത്. അതിനാൽ തന്നെ മിക്കവാറുമുള്ള എല്ലാ മാരകരോഗങ്ങളും പച്ചക്കറികളുടെ പച്ചയായ ഉപയോഗം മൂലം കുറയുന്നു. പോഷകമൂല്യം കൂടുതൽ വേണമെന്ന് വിചാരിക്കുന്നവർ ഓരോ ദിവസവും കുറെയെങ്കിലും പച്ചക്കറികൾ പച്ചയായി കഴിച്ചാൽ നല്ലത്. ഇതിലൂടെ രോഗങ്ങളെ കൂടാതെ അരോഗ്യത്തോടെ ജീവിക്കുവാൻ സാധിക്കും.
story highlight:Raw vegetables